ആക്ഷൻഹീറോ സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ആഘോഷമാക്കി ‘കാവൽ’ സിനിമ തിയറ്ററുകളിൽ ഹൗസ്ഫുൾ ആയി പ്രദർശനം തുടരുകയാണ്. നവംബർ 25ന് ആയിരുന്നു ചിത്രം റിലീസ് ചെയ്ത്. റിലീസ് ചെയ്ത് ഒരു ദിവസത്തിനു ശേഷം ചിത്രം തിയറ്ററുകളിൽ ഹൗസ്ഫുൾ ആയി പ്രദർശിപ്പിക്കുകയാണ്. ഇതിനിടയിൽ സുരേഷ് ഗോപിയുടെ ഒരു വീഡിയോ വൈറലായിരിക്കുകയാണ്. ‘കാവൽ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിൽ എത്തിയ സമയത്ത് നൽകിയ അഭിമുഖത്തിലെ ഒരു ഭാഗമാണ് വൈറലായിരിക്കുന്നത്.
ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് കഴിച്ച് കൊണ്ടിരിക്കുമ്പോൾ അഭിമുഖം ചെയ്യാനെത്തിയ റേഡിയോ ജോക്കിയായ നൈല ഉഷ ബ്രേക്ക് ഫാസ്റ്റ് ഇഷ്ടപ്പെട്ടോ എന്ന് ചോദിക്കുന്നു. ഇഷ്ടപ്പെട്ടെന്നും എന്നാൽ, ഇത് തന്റെ ഇഷ്ടപ്പെട്ട ബ്രേക്ക്ഫാസ്റ്റ് അല്ലെന്നും പറഞ്ഞ സുരേഷ് ഗോപി ഇഡ്ഡലിയും ചമ്മന്തിയും തൈരുമാണ് തന്റെ ഇഷ്ടഭക്ഷണം എന്ന് വ്യക്തമാക്കുന്നു. ‘ഇഡ്ഡലി ചമ്മന്തി തൈര് നാരങ്ങ അച്ചാറ്. തൈരും ചമ്മന്തിയും കൂടെ ഇങ്ങനെ മിക്സ് ചെയ്യും. എന്നിട്ട് അതിലേക്ക് നാരങ്ങ അച്ചാർ അങ്ങ് കലക്കും. എത്ര എണ്ണത്തിനെയാ ഞാൻ ഊട്ടിക്കൊടുത്തിരിക്കുന്നത്’ – ഇഷ്ടഭക്ഷണത്തെക്കുറിച്ച് പറഞ്ഞപ്പോൾ സുരേഷ് ഗോപിക്ക് നൂറ് നാവ്. എന്നാലും ഇഡ്ഡലിയുടെ കൂടെ തൈരോ എന്ന് ചോദിക്കുമ്പോൾ ജോജു ഉൾപ്പെടെ പലർക്കും ആ ബ്രേക്ക്ഫാസ്റ്റ് നൽകിയിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കുന്നു.
അതേസമയം, കാവൽ സിനിമ തിയറ്റുകളിൽ മികച്ച പ്രതികരണം തേടി മുന്നേറുകയാണ്. സുരേഷ് ഗോപി ആരാധകരെ മാത്രമല്ല ഫാമിലി ആക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്ന എല്ലാ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന വിധമാണ് സിനിമ. ചിത്രത്തിന്റെ രചനയും സംവിധാനവും നിധിൻ രൺജി പണിക്കരാണ്. കോവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകളിലേക്ക് ആദ്യമെത്തിയ സൂപ്പർതാരചിത്രം കൂടിയാണ് കാവൽ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…