സിനിമയ്ക്കൊപ്പം സാമൂഹിക പ്രവർത്തനങ്ങളിലും സജീവ പങ്കു വഹിക്കുന്ന മലയാളികളുടെ പ്രിയതാരം ആണ് സുരേഷ് ഗോപി. സിനിമാ വിശേഷങ്ങളോട് ഒപ്പംതന്നെ കുടുംബ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. സിനിമയിൽ സജീവമായിരിക്കുന്ന അവസരത്തിലാണ് താരം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. പിന്നീട് താരത്തിന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവ് എന്നായിരിക്കും എന്നാണ് ആരാധകർ തിരയുന്നത്.
ഇതിനു വിരാമമിട്ടു കൊണ്ടാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ താരം വീണ്ടും അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്. സത്യൻ അന്തിക്കാടിന്റെ മകനായ അനൂപ് സത്യൻ സംവിധാനം ചെയ്ത് ദുൽഖർ സൽമാനും കല്യാണി പ്രിയദർശനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായി എത്തിയത് ശോഭന ആയിരുന്നു. സുരേഷ് ഗോപിയുടെ മക്കളായ ഭാഗ്യയുടേയും ഭാവ്‌നിയുടേയും ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ആണ് ഇപ്പോൾ വൈറലാകുന്നത്. എത്ര തിരക്കുണ്ടെങ്കിലും കുടുംബത്തിന്റെ വിശേഷങ്ങൾ സുരേഷ് ഗോപി പങ്കുവയ്ക്കാറുണ്ട്. രണ്ടു ആൺ മക്കളും രണ്ട് പെൺമക്കളും ആണ് സുരേഷ് ഗോപിക്കും രാധികക്കും കൂട്ടായുള്ളത്. ജീവിതത്തിലെ ഏറ്റവും ദുഃഖം തന്ന കാര്യം തന്റെ ലക്ഷ്മി എന്ന മകൾ ഒന്നര വയസ്സിൽ കാറപകടത്തിൽ മരിച്ചതാണെന്ന് സുരേഷ് ഗോപി പറയുന്നു. സിനിമയിൽ അഭിനയിക്കാതെ തന്നെ ഏറെ പ്രശസ്തരായി മാറിയ താര പുത്രികളാണ് സുരേഷ് ഗോപിയുടെ മകൾ.
ഗോകുൽ സുരേഷ് സിനിമയിൽ എത്തിയതോടെ പെൺമക്കൾ എന്നാണ് സിനിമയിലേക്കെത്തുക എന്ന ചോദ്യം സുരേഷ് ഗോപി നേരിട്ടിരുന്നു. കസവു സാരിയിൽ ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുകയാണ് താരപുത്രികൾ. വേദിക ഫാഷന്‍സിന്റെ മോഡലുകളായാണ് ഇരുവരും എത്തിയിട്ടുള്ളത്. ഓണം സ്‌പെഷ്യല്‍ വസ്ത്രങ്ങളണിഞ്ഞുള്ള താരപുത്രികളുടെ ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…