മലയാളികളുടെ മനസ്സിൽ എപ്പോളും നിറഞ്ഞുനിൽക്കുന്ന താരമാണ് നിലവിൽ രാജ്യസഭാ എം.പിയായ സുരേഷ് ഗോപി.അദ്ദേഹം എല്ലാം മേഖലയിലും കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് അത് കൊണ്ട് തന്നെ താരം അവതാരകനായും തിളങ്ങിയിട്ടുണ്ട്. നിങ്ങള്‍ക്കുമാകാം കോടീശ്വരന് എന്ന ടെലിവിഷന്‍ പ്രോഗ്രാമില്‍ അവതാരകനായെത്തിയ സുരേഷ് ഗോപി വളരെയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അവതാരകന്റെ കുപ്പായമണിയാന്‍ ഒരുങ്ങുകയാണ് സുരേഷ് ഗോപി.
View this post on Instagram
സുരേഷ് ഗോപി അവതാരകന്റെ റോളില്‍ എത്തുന്നത് ഒരു സ്വകാര്യ ചാനലിലെ ‘5നോട് ഇഞ്ചോടിഞ്ച്’ എന്ന പരിപാടിയില്‍ ആയിരിക്കും. സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഒപ്പം അഞ്ചാം ക്ളാസ് വിദ്യാര്‍ത്ഥികളായ കൊച്ചുകൂട്ടുകാരും ചേരും.അതേസമയം നടന് പൃഥ്വിരാജും അവതാരകനായെത്തുന്നു എന്ന റിപ്പോര്‍ട്ടുകളും അടുത്തിടയില്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയും എത്തുന്ന വിവരം പുറത്തുവരുന്നത്. ഇപ്പോൾ നിലവില്‍ നടന് മോഹന്‍ലാല്‍ ബിഗ്ബോസില്‍ അവതാരകനായി തിളങ്ങിക്കൊണ്ടിരിക്കുകയാണ്.