Categories: MalayalamNews

ഒല്ലൂർ എസ് ഐയെ നിർബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ച് സുരേഷ് ഗോപി; വീഡിയോ

ഒല്ലൂർ എസ് ഐയെ കൊണ്ട് നിർബന്ധിച്ച്‌ സല്യൂട്ട് ചെയ്യിപ്പിച്ച് നടനും എം പിയുമായ സുരേഷ് ഗോപി. തന്നെ കണ്ടിട്ടും ജീപ്പിൽ നിന്നും ഇറങ്ങാതിരുന്ന എസ് ഐയെ വിളിച്ചുവരുത്തിയാണ് സല്യൂട്ട് ചെയ്യിച്ചത്. പുത്തൂരിൽ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദർശിക്കുന്നതിനിടയിലാണ് സംഭവം. മേയറല്ല.. ഞാൻ എംപിയാണ് ഒരു സല്യൂട്ട് ആകാം. പഴയ ശീലങ്ങൾ ഒന്നും മറക്കേണ്ട എന്നാണ് താരം എസ് ഐയോട് പറഞ്ഞത്.

അതേസമയം ആർക്കൊക്കെ സല്യൂട്ട് ചെയ്യാമെന്ന് പോലീസിൽ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും ഇതൊരു കുറ്റമായി കണക്കാക്കുവാൻ സാധിക്കില്ല എന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. തൃശൂർ മേയറെ സല്യൂട്ട് ചെയ്‌തില്ല എന്ന വിവാദത്തെ തുടർന്നാണ് ആർക്കൊക്കെ സല്യൂട്ട് ആകാമെന്ന തീരുമാനം വന്നത്. എം എൽ എ, എം പി പോലുള്ളവർക്ക് സല്യൂട്ട് ആവശ്യമില്ല എന്നാണ് അറിയുവാൻ കഴിയുന്നതും.

സൂപ്പർഹിറ്റ് സംവിധായകൻ ജോഷി ഒരുക്കുന്ന പാപ്പന്റെ ചിത്രീകരണ തിരക്കുകളിലാണ് സുരേഷ് ഗോപി. ഗോകുൽ സുരേഷ്, സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ളൈ, കനിഹ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന കാവലിന്റെ ഷൂട്ടും താരം നേരത്തെ പൂർത്തീകരിച്ചിരുന്നു. രാഹുൽ രാമചന്ദ്രൻ ഒരുക്കുന്ന ചിത്രമാണ് മറ്റൊന്ന്. SG251 എന്ന ഒരു താത്കാലിക പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ കൊച്ചിയിലുള്ള അറുപത്തഞ്ചുകാരനായ വാച്ച് മെക്കാനിക്കായിട്ടാണ് സുരേഷ് ഗോപി എത്തുന്നത്. റിവഞ്ച് ത്രില്ലർ ഗണത്തിൽപ്പെട്ടതാണ് ചിത്രം.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago