മലയാള സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. കഴിഞ്ഞയിടെ തിയറ്ററുകളിൽ എത്തിയ പാപ്പൻ സിനിമയിൽ സുരേഷ് ഗോപിക്ക് ഒപ്പം മകൻ ഗോകുൽ സുരേഷും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങളിൽ സുരേഷ് ഗോപി മകൻ ഗോകുൽ സുരേഷിന് ഒപ്പം എത്തിയിരുന്നു. ഇത്തരത്തിൽ ബിഹൈൻഡ് വുഡ്‌സിന്റെ അഭിമുഖത്തിൽ പങ്കെടുത്തപ്പോൾ അവതാരക പറഞ്ഞ വാക്കുകളും അതിന് സുരേഷ് ഗോപി കൊടുത്ത മാസ് മറുപടികളുമാണ് വൈറലായിരിക്കുന്നത്.
ഗോകുൽ അത്ര സ്മാർട്ട് ആകുന്നില്ല അതുകൊണ്ട് ഗോകുലിന് ഞാനൊരു ടാസ്ക് കൊടുക്കാൻ പോകുവാണ് എന്നായിരുന്നു അവതാരക പറഞ്ഞത്. അവതാരകയുടെ ഈ പരാമർശത്തിനാണ് സുരേഷ് ഗോപി നല്ല കിടിലൻ മറുപടി കൊടുത്തത്. ‘ഗോകുൽ സ്മാർട്ട് ആകണമെങ്കിൽ നിങ്ങൾ ഈ സ്ഥാനത്ത് (സുരേഷ് ഗോപി ഇരിക്കുന്ന സ്ഥാനത്ത്) അവന്റെ പ്രായത്തിലുള്ള ഒരു പയ്യനെ കൊണ്ടുവന്നു ഇരുത്തുക. രാഹുൽ മാധവനെയോ ചന്തുവിനെയോ, അവരെ കൊണ്ടുവന്ന് ഇരുത്തുക. ഇനി അതുമല്ലെങ്കിൽ, നൈലയെ ഇരുത്തേണ്ട, കുറച്ച് പൊസസീവാ ഞാൻ. നിതയെ ഇരുത്തിക്കോ, അല്ലെങ്കിൽ ആ മാളവികയെ ഇരുത്തുക, അല്ലെങ്കിൽ ഡയാന അവരെ ഇരുത്തുക’ – ഇതായിരുന്നു സുരേഷ് ഗോപി നൽകിയ മറുപടി.
ഏതായാലും സുരേഷ് ഗോപിയുടെ മറുപടി ആരാധകർക്കും വളരെ ഇഷ്ടപ്പെട്ടു. ‘അച്ഛൻ അടുത്തിരിക്കുമ്പോ നല്ലൊരു മകൻ അതിന്റേതായ ആദരവോടെ മാത്രമേ ഇരിക്കൂ’ എന്നായിരുന്നു ഒരു ആരാധകന്റെ മറുപടി. കഴിഞ്ഞയിടെ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രം സുരേഷ് ഗോപി പങ്കുവെച്ചിരുന്നു. മകനും നടനുമായ ഗോകുല്‍ സുരേഷ് പകര്‍ത്തിയ സെൽഫി ചിത്രമായിരുന്നു സുരേഷ് ഗോപി പങ്കുവെച്ചത്. ആരാധകര്‍ ഏറ്റെടുത്ത ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായത്. ഭാര്യയേയും മക്കളേയും ചേര്‍ത്ത് പിടിച്ച് ചിരിച്ചു നില്‍ക്കുന്ന സുരേഷ് ഗോപിയായിരുന്നു ചിത്രത്തിലെ ഹൈലൈറ്റ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…