വിതരണം ചെയ്‌ത തെങ്ങിൻ തൈകൾക്ക് പ്രമുഖരുടെ പേരിട്ട് സുരേഷ് ഗോപി എം പി. കവിയൂരിലാണ് തെങ്ങിന്‍ തൈ വിതരണം നടത്തി തൈകള്‍ക്ക് താരം ജില്ലയിലെ പ്രധാനപ്പെട്ടവരുടെ പേരിട്ട് നല്‍കിയത്. മഹാദേവക്ഷേത്രത്തിനു മുന്‍പിലെ ആല്‍ത്തറയ്ക്കു ചുറ്റും ചേര്‍ന്ന ചെറിയ സദസ്സിലായിരുന്നു സുരേഷ് ഗോപി എംപി തെങ്ങിന്‍ തൈ വിതരണത്തിന് എത്തിയത്. നട്ടുച്ച നേരത്താണ് താരം കാറില്‍ വന്നിറങ്ങിയതിന് പിന്നാലെ മുന്നറിയിപ്പെന്നോണം ”പരസ്പരം ശാരീരിക അകലം പാലിച്ചു നില്‍ക്കണം. അകലം ഞാനുമായല്ല, നിങ്ങള്‍ പരസ്പരമാണ് വേണ്ടതെ”ന്നു പറഞ്ഞ് നേരേ തെങ്ങിന്‍തൈകളുടെ അടുത്തേക്ക്. ആദ്യം കണ്ടത് ചെരിഞ്ഞുനില്‍ക്കുന്ന തൈ. അതെടുക്കാന്‍ കേന്ദ്ര നാളികേര വികസനബോര്‍ഡ് അംഗം കൂടിയായ അദ്ദേഹം ആവശ്യപ്പെട്ടു. ഒപ്പം ‘ചെരിഞ്ഞുനില്‍ക്കുന്ന തെങ്ങിലേ ആളു കയറൂ’ എന്ന ഡയലോഗും കാച്ചി.
കര്‍ഷകനായ വിജയന്‍ പുത്തന്‍പുരയിലിനാണ് ആദ്യത്തെ തൈ നല്‍കിയത്. ഇതു ഭാരതാംബയ്ക്കു വേണ്ടിയാണ്. ഈ തൈ നേരെ വളര്‍ത്തണം. വീണ്ടും തൈകള്‍ ഓരോന്നായി ഓരോരുത്തര്‍ക്കും. ഓരോ തൈയ്ക്കും ജില്ലയിലെ പ്രധാനപ്പെട്ടവരുടെ പേരു പറഞ്ഞാണ് നല്‍കിയത്. കവിയൂര്‍ രേവമ്മ, കവിയൂര്‍ പൊന്നമ്മ, സരസകവി മൂലൂര്‍, സംവിധായകന്‍ ബ്ലെസി, മീര ജാസ്മിന്‍, നയന്‍താര, എം.ജി.സോമന്‍, നാരായണ ചാക്യാര്‍, മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, ക്യാപ്റ്റന്‍ രാജു, കവിയൂര്‍ ശിവപ്രസാദ് തുടങ്ങി പേരുകള്‍ നീണ്ടു.
സൂപ്പർഹിറ്റ് സംവിധായകൻ ജോഷി ഒരുക്കുന്ന പാപ്പന്റെ ചിത്രീകരണ തിരക്കുകളിലാണ് സുരേഷ് ഗോപി. ഗോകുൽ സുരേഷ്, സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ളൈ, കനിഹ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന കാവലിന്റെ ഷൂട്ടും താരം നേരത്തെ പൂർത്തീകരിച്ചിരുന്നു. രാഹുൽ രാമചന്ദ്രൻ ഒരുക്കുന്ന ചിത്രമാണ് മറ്റൊന്ന്. SG251 എന്ന ഒരു താത്കാലിക പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ കൊച്ചിയിലുള്ള അറുപത്തഞ്ചുകാരനായ വാച്ച് മെക്കാനിക്കായിട്ടാണ് സുരേഷ് ഗോപി എത്തുന്നത്. റിവഞ്ച് ത്രില്ലർ ഗണത്തിൽപ്പെട്ടതാണ് ചിത്രം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…