മലയാള സിനിമയിലെ ആക്ഷൻ സൂപ്പർ സ്റ്റാർ ആണ് സുരേഷ് ഗോപി. ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയാണ് അദ്ദേഹം. സുരേഷ് ഗോപിയുടെ പിറന്നാൾദിനം കഴിഞ്ഞദിവസം മലയാളികൾ കൊണ്ടാടി. അന്ന് തന്നെ താരത്തിന്റെ രണ്ട് പുതിയ ചിത്രങ്ങളുടെ ടീസറും മോഷൻ പോസ്റ്ററുകളും പുറത്തുവന്നിരുന്നു. എന്നാൽ രാജ്യസഭാ എം പി കൂടിയായ സുരേഷ് ഗോപി പറയുന്നത്, കോവിഡ് വ്യാപനത്തിന്റെ ഫലമായി ഒട്ടേറെപ്പേരുടെ സഹയാഭ്യര്ഥന വിവിധ രാജ്യങ്ങളിൽ നിന്ന് വരാൻ തുടങ്ങിയതോടെ, ഉറക്കം പോലും കുറഞ്ഞെന്നും അതുകൊണ്ട് ഇത്തവണ പിറന്നാൾ പോലും ആഘോഷിക്കാൻ പറ്റിയില്ല എന്നുമാണ്.
സുരേഷ് ഗോപിയുടെ വാക്കുകൾ:
വന്ദേഭാരത് മിഷനുമായി ബന്ധപ്പെട്ട് കേരളത്തിലെ വലിയ വിഭാഗം ആളുകള്‍, അതില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ആയാലും അല്ലാത്തവരായാലും മന്ത്രിമാരായാലും ഒക്കെ നോര്‍ക്ക, കൊവിഡ് വാര്‍ റും വഴി പലവിധ ആവശ്യങ്ങളുമായി വിളിച്ചിരുന്നു. ജോർദാനിൽ കുടുങ്ങിയ നടൻ പൃഥ്വിരാജ് ആണ് എന്നെ ആദ്യം വിളിച്ചത്. അതിനു ശേഷം മൂന്നരമാസമായി ഉറക്കമില്ലാത്ത രാത്രികൾ ആണ്. കഴിഞ്ഞ ദിവസവും ഫിലിപ്പീന്‍സില്‍ നിന്നും വരാനുളള മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് കോളുകള്‍ വന്നിരുന്നു.
ലോകത്തിന്റെ ഒരു ഭാഗത്ത് പകലാകുന്ന, അവിടുത്തെ പീക്ക് ടൈമിലാണ് കോളുകള്‍ വരുന്നത്. അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് പല സമയത്താണ് കോളുകള്‍ വരുന്നത്. അത്തരം കോളുകള്‍ വരുന്നതെല്ലാം ഒരു ഐഡന്റിറ്റി ലോസ് ഉണ്ടാക്കുന്ന തരത്തില്‍ എന്റെ മാനസിക ഘടന റീ സ്ട്രക്ച്ചര്‍ ചെയ്തു. അതിന്റെ ഭാഗമായി ഇത്തവണത്തെ പിറന്നാള്‍ ദിവസം എനിക്ക് ആഘോഷിക്കാന്‍ പറ്റിയില്ല. കുടുംബത്തോടൊപ്പം വൈകുന്നേരം ഒരു കേക്ക് മുറിക്കൽ മാത്രമാണ് ഉണ്ടായത്. ആഘോഷത്തിനുള്ള ഒരു മാനസികാവസ്ഥ ഉണ്ടാവാത്തത് കൊണ്ടാണ് അന്ന് ഞാൻ ചാനലുകളിൽ വരാതിരുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…