അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒന്നല്ല രണ്ടിടത്ത് മത്സരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി സുരേഷ് ഗോപി. തൃശൂരിന് പുറമേ കണ്ണൂരിലും മത്സരിക്കാൻ തയ്യാറാണെന്നാണ് സുരേഷ് ഗോപി വെളിപ്പെടുത്തിയത്. താൻ മത്സരിക്കുന്ന കാര്യത്തിൽ രണ്ടു നേതാക്കൻമാർ മാത്രമാണ് തീരുമാനം എടുക്കുന്നതെന്നും അതിൽ മറ്റാർക്കും അവകാശമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ അമിത് ഷാ പങ്കെടുത്ത യോഗത്തിലാണ് സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞത്.
താൻ മത്സരിക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളിൽ അങ്ങനെ ഒരു ഉത്തരവാദിത്തം എല്‍പ്പിക്കുകയാണെങ്കില്‍ തൃശൂര്‍ അല്ലെങ്കില്‍ കണ്ണൂര്‍ നല്‍കണം എന്നാണ് സുരേഷ് ഗോപി അമിത് ഷായോട് ആവശ്യപ്പെട്ടത്. സുരേഷ് ഗോപി തൃശൂരിൽ പറഞ്ഞത് ഇങ്ങനെ, ”ഈ തൃശൂര്‍ എനിക്ക് വേണം. ഈ തൃശൂര്‍ നിങ്ങള്‍ എനിക്ക് തരണം. ഈ തൃശൂര്‍ ഞാനിങ്ങോട്ട് എടുക്കുവാ. ഏത് ഗോവിന്ദന്‍ വന്നാലും. ഗോവിന്ദാ, തൃശൂര്‍ ഇനി ഞാന്‍ ഹൃദയം കൊണ്ട് ആവശ്യപ്പെടുന്നു. തൃശൂര്‍ക്കാരേ നിങ്ങള്‍ എനിക്ക് തരണം. നിങ്ങള്‍ തന്നാല്‍ ഞാന്‍ എടുക്കും. അന്തംകമ്മികള്‍, ചൊറിയന്‍ മാക്രികൂട്ടങ്ങള്‍. വരൂ ട്രോള്‍ ചെയ്യൂ. നിങ്ങള്‍ എന്നെ ഇനിയും വളര്‍ത്തു. ഞാന്‍ ദ്രോഹിക്കില്ല.” – സുരേഷ് ഗോപി പറഞ്ഞു.
ഇരട്ട ചങ്കൻമാരെ ട്രോളാനും സുരേഷ് ഗോപി മടിച്ചില്ല. ”ഇരട്ട ചങ്കുണ്ടായത് ലേലത്തിലാണ്. അതിന് ശേഷം വന്ന ചില ഓട്ട ചങ്കുകളാണ് ഇരട്ട ചങ്കുകളായത്. ഗോവിന്ദനും അദ്ദേഹത്തിന്റെ രാഷ്ട്രീയ മുതലാളിയും മനസിലാക്കിക്കോ. കേരളം ഞാന്‍ എടുത്തിരിക്കും. ഒരു സംശയവും വേണ്ടാ. 2024ല്‍ ഞാന്‍ ഇവിടെ സ്ഥാനാര്‍ത്ഥിയാണെങ്കില്‍. രണ്ടു നേതാക്കന്‍മാര്‍ മാത്രമാണ് ഇതില്‍ തീരുമാനമെടുക്കേണ്ടത്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. അങ്ങനെയൊരു ഉത്തരവാദിത്വം എല്‍പ്പിക്കുകയാണെങ്കില്‍ തൃശൂര്‍ അല്ലെങ്കില്‍ ഗോവിന്ദാ കണ്ണൂര്‍, അമിത്ഷായോട് അപേക്ഷിക്കുന്നു. ജയമല്ല, അടിത്തറയിളക്കണം. കണ്ണൂര്‍ തരൂ എനിക്ക്. ഞാന്‍ തയ്യാറാണ്.”
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…