Categories: MalayalamNews

“കുറുവച്ചന്റെ ഷൂട്ട് 2019 ഡിസംബറിൽ ആരംഭിച്ചിരുന്നു..! എല്ലാത്തിനും കാരണമായത് മോഷൻ പോസ്റ്റർ ഹിറ്റായത്” ടോമിച്ചൻ മുളകുപ്പാടം

കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെ പ്രതി വിവാദങ്ങൾ കത്തിപ്പടരവേ കൂടുതൽ വെളിപ്പെടുത്തലുകളുമായി സുരേഷ് ഗോപി നായകനാകുന്ന ചിത്രത്തിന്റെ നിർമാതാവ് ടോമിച്ചൻ മുളകുപ്പാടം. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്

കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥയും കഥാപാത്രവും ജിനുവിന്റേതാണെന്നായിരുന്നു ആരോപണം. അങ്ങനെയാണ് കോടതിയിൽ കേസ് കൊടുത്തിരിക്കുന്നതും. എന്നാൽ ഇപ്പോള്‍ അറിയുന്നു, അതിന്റെ യഥാര്‍ഥ സൃഷ്ടാവ് രൺജി പണിക്കരാണെന്ന്. അദ്ദേഹം 21 വർഷങ്ങൾക്കു മുമ്പ് എഴുതിവച്ച സിനിമയും കഥാപാത്രവും. അപ്പോൾ എന്തിനായിരുന്നു ഞങ്ങളുടെ സിനിമയ്ക്കെതിരെ ഇങ്ങനെയൊരു കേസ് നൽകിയത്. ഇവർ കോടതിയെ വരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയല്ലേ?

കഴിഞ്ഞ ദിവസം ഡിസംബറിൽ ‍‌ഈ സിനിമയുടെ കുറച്ചു ഭാഗങ്ങൾ ഷൂട്ട് ചെയ്തു. ടീസറിൽ കാണിക്കുന്ന പള്ളിയും പരിസരവുമൊക്കെ അന്ന് ചിത്രീകരിച്ചതാണ്. മാത്രമല്ല സിനിമയുടെ പേര് വരെ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഞങ്ങളുടെ സിനിമയുടെ കഥയെന്തെന്ന് ഇവർക്ക് ആർക്കും അറിയില്ല. ഊഹാപോഹങ്ങളുടെ പേരിലാണ് ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്. സിനിമ പ്രഖ്യാപിച്ചപ്പോഴും ഷൂട്ട് തുടങ്ങിയപ്പോഴും ഇവരാരും മുന്നോട്ട് വരാതിരുന്നത് എന്തുകൊണ്ടാണ്? ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഹിറ്റായതോടെയാണ് ഇതൊക്കെ ഉടലെടുത്തത്.

കടുവാകുന്നേൽ കുറുവച്ചനായി സുരേഷ് ഗോപി !! ‘സുരേഷ് ഗോപി 250’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

സംവിധായകൻ മാത്യുവുമായി ബന്ധപ്പെട്ടായിരുന്നല്ലോ ഇവർ ഉന്നയിച്ച മറ്റൊരു പ്രശ്നം. മാത്യു അല്ല ഈ സിനിമയുടെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. അമേരിക്കയിലുള്ള ഷിബിൻ ഫ്രാൻസിസ് ആണ്. അദ്ദേഹം പാലാ പൂവത്തോട് സ്വദേശിയാണ്. ചിത്രത്തിലെ കഥാപാത്രത്തിന്റെ വസ്തുത വെളിപ്പെടുത്തി രൺജി പണിക്കർ വന്നതോടു കൂടി ഇവർ വീണ്ടും കാര്യങ്ങൾ വളച്ചൊടിച്ചു. ഇപ്പോൾ പറയുന്നത് അത് യഥാർഥ സംഭവത്തെ ആസ്പദമാക്കി എടുക്കുന്ന സിനിമ അല്ലെന്നാണ്. ഏറെ ചർച്ചയായ കടുവാക്കുന്നേൽ കുറുവച്ചനെന്ന് പറയപ്പെടുന്ന കുരുവിനാംകുന്നേൽ ജോസുമായി തങ്ങളടെ സിനിമയ്ക്ക്് യാതൊരു ബന്ധവുമില്ലെന്ന് ഷാജി കൈലാസും പറയുന്നു. സംഭവം വിവാദമായതോടെ അവരുടെ സിനിമയ്ക്കു സൗജന്യമായി കുറച്ച് പ്രമോഷൻ കിട്ടി. തെറ്റിദ്ധരിപ്പിക്കാനായിരുന്നെങ്കിൽ എന്തിനായിരുന്നു ഈ കേസ്. കോവിഡ് പ്രതിസന്ധിയിൽ എല്ലാമൊന്ന് കരയ്ക്കെത്തിക്കാൻ ശ്രമിക്കുമ്പോഴാണ് ഇങ്ങനെയുളള അനാവശ്യ വിവാദങ്ങൾ.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago