ഒരു ഇടവേളയ്ക്ക് ശേഷമുള്ള തന്റെ തിരിച്ചുവരവിന് ഗംഭീര വരവേൽപ്പ് നൽകിയ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് നടൻ സുരേഷ് ഗോപി. ഫേസ്ബുക്ക് പോസ്റ്റിലാണ് സുരേഷ് ഗോപി നന്ദി അറിയിച്ചത്. ‘നന്ദി… തിയേറ്ററുകൾക്ക് കാവലായതിന്.. നമ്മുടെ സിനിമയ്ക്ക് കാവലായതിന്.. എനിക്ക് കാവലായതിന്..’ കൈകൂപ്പി നിൽക്കുന്ന തന്റെ ചിത്രത്തിനൊപ്പം സുരേഷ് ഗോപി ഇങ്ങനെ കുറിച്ചു.
നിരവധി പേരാണ് കമന്റ് ബോക്സിൽ ആശംസകളുമായി എത്തിയത്. ‘ചങ്ക് പറിച്ചു കൂടെ നിൽക്കും സുരേഷേട്ടന് വേണ്ടി കാവൽ ആയി അതിൽ പരം ഒരു വാക്ക് എനിക്ക് പറയാൻ ഇല്ല’ കമന്റ് ബോക്സിൽ ഒരു ആരാധകൻ കുറിച്ചത് ഇങ്ങനെ. അതേസമയം, ഇന്ന് കാവൽ സിനിമയുടെ വിജയാഘോഷം തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽ നടന്നിരുന്നു. സുരേഷ് ഗോപി, നിധിൻ രൺജി പണിക്കർ തുടങ്ങി സിനിമയിലെ താരങ്ങളും അണിയറപ്രവർത്തകരും വിജയാഘോഷത്തിനായി എത്തിയിരുന്നു.
ഹൗസ്ഫുൾ ഷോകളുമായി കാവൽ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളിലായിരുന്നു ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. സുരേഷ് ഗോപി ആരാധകരെ മാത്രമല്ല ഫാമിലി ആക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്ന എല്ലാ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന വിധമാണ് സിനിമ. ചിത്രത്തിന്റെ രചനയും സംവിധാനവും നിധിൻ രൺജി പണിക്കരാണ്. കോവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകളിലേക്ക് ആദ്യമെത്തിയ സൂപ്പർതാര ചിത്രം കൂടിയായിരുന്നു കാവൽ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…