Suresh Gopi's 250th movie is going to be mass entertainer
മലയാളത്തിലെ ആക്ഷൻ സൂപ്പർസ്റ്റാർ ആരാണെന്ന ചോദ്യത്തിന് ഭൂരിഭാഗം പറയുന്ന ഒരേയൊരു പേര് സുരേഷ് ഗോപി എന്നതാണ്. രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുന്ന സുരേഷ് ഗോപിക്ക് ഇപ്പോൾ കൈനിറയെ ചിത്രങ്ങളാണുള്ളത്. നിഥിൻ രഞ്ജി പണിക്കർ സംവിധാനം നിർവഹിക്കുന്ന കാവൽ എന്ന ചിത്രമാണ് ഇപ്പോൾ ഷൂട്ട് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. കൊറോണ കാരണം ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ മുടങ്ങിയിരിക്കുകയാണ്.
അതിനിടയിൽ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ താടിയെല്ലാം നീട്ടിയുള്ള പുതിയ ഗെറ്റപ്പ് വൈറലായിരിക്കുകയാണ്. ആ ലുക്കിനെ പറ്റി നിരവധി അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെക്കപ്പെടുന്നുണ്ട്. എന്നാൽ താരം തന്നെ അവയെല്ലാം നിരാകരിക്കുകയും ചെയ്‌തു. നവാഗതനായ മാത്യൂസ് തോമസ് സംവിധാനം നിർവഹിക്കുന്ന തന്റെ 250-ാമത് ചിത്രത്തിന്റെ ഫോട്ടോഷൂട്ട് വരെയേ ഈ ലുക്ക് ഉണ്ടാകൂ എന്ന് സുരേഷ് ഗോപി വെളിപ്പെടുത്തിയിരുന്നു. പുതിയ ചിത്രം ഒരു മാസ്സ് ആക്ഷൻ ത്രില്ലറായിരിക്കുമെന്നാണ് അണിയറയിൽ നിന്നും അറിയുവാൻ കഴിഞ്ഞത്.
മലയാളത്തിലെ ഒരു വമ്പൻ ബാനർ നിർമാണം നിർവഹിക്കുന്ന ചിത്രത്തിൽ ജോജു ജോസഫ്, മുകേഷ് എന്നിങ്ങനെ വമ്പൻ താരനിര തന്നെ അണിനിരക്കുമെന്നാണ് റിപ്പോർട്ട്. നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ലാത്ത ചിത്രത്തിലേക്ക് നായിക ബോളിവുഡിൽ നിന്നുമായിരിക്കും എന്നാണ് സൂചന. സുരേഷ് ഗോപിയുടെ എക്കാലത്തേയും വമ്പൻ ഹിറ്റുകളിലൊന്നായ ലേലം പോലെയൊരു ചിത്രമായിരിക്കുമിതെന്നും അണിയറ പ്രവർത്തകരിൽ നിന്നും അറിയുന്നു.
വമ്പൻ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകൻ മാത്യൂസ് തോമസ് ജോണി ആന്റണി, രഞ്ജിത് ശങ്കർ, അമൽ നീരദ്, ഖാലിദ് റഹ്മാൻ എന്നിവരുടെ ഒപ്പം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. വരത്തൻ, ഉണ്ട, കെട്ട്യോളാണ് എന്റെ മാലാഖ, പ്രേതം 2 തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായി മാത്യൂസ് തോമസ് പ്രവർത്തിച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…