സുരേഷ് ഗോപി അഭിനയത്തിൽ നിന്നും മാറി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് കുറച്ച് ആരാധകർക്കും പ്രേക്ഷകർക്കും ഒരു കല്ലുകടിയായി തീർന്നിരുന്നു. എന്നാൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഇടവേള നൽകി വീണ്ടും അഭിനയ രംഗത്തേക്ക് കടന്നു വന്നിരിക്കുകയാണ് അദ്ദേഹം. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയ അദ്ദേഹത്തിന്റെ കാവൽ, #SG250 എന്നീ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ബിജെപിക്ക് വേണ്ടിയുള്ള സുരേഷ് ഗോപിയുടെ പ്രവർത്തനം മകൻ ഗോകുൽ സുരേഷും ആ പാർട്ടിയാണെന്ന ഒരു ധാരണ ഉണ്ടാക്കുകയും സോഷ്യൽ മീഡിയ വഴി ഗോകുൽ സുരേഷ് ആക്രമിക്കപ്പെടുകയും ചെയ്‌തിരുന്നു.
ഇപ്പോഴിതാ സുരേഷ് ഗോപിയുടെ മറ്റൊരു മകനായ മാധവ് സുരേഷിനെതിരെയും അച്ഛന്റെ രാഷ്ട്രീയം പറഞ്ഞ് സൈബർ ആക്രമണം ഉണ്ടായിരിക്കുകയാണ്. എന്നാൽ ശക്തമായ ഭാഷയിൽ തന്നെ അതിന് മറുപടി കൊടുത്തിരിക്കുകയാണ് മാധവ്. സംഘി ആണോ, സംഘം ആണോ നീയും എന്നെല്ലാം മാധവിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിക്ക് കമന്റ് ഇട്ടവന്റെ കമന്റ് അടക്കം സ്ക്രീൻ ഷോട്ട് എടുത്താണ് ‘ഞാൻ എന്തൊക്കെ ആയാലും ചേട്ടനെ പോലെ ഒരു വാ#@$#% ആകില്ല..!’ എന്ന ക്യാപ്ഷനോടെ സ്റ്റോറിയായി ഇട്ടിരിക്കുന്നത്.
സുരേഷ് ഗോപിയുടെ തിരിച്ചുവരവിന് കളമൊരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ ഒരു ചെറിയ സീനിലൂടെ മാധവ് സുരേഷും അഭിനയ രംഗത്തേക്ക് കടന്ന് വന്നിരുന്നു. ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രകടനം തന്നെയാണ് മാധവ് നടത്തിയതും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…