മലയാളത്തിലെ സൂപ്പർസ്റ്റാർ ആയിരുന്ന സുരേഷ് ഗോപി ചെറിയ ഒരു ഇടവേളയ്ക്കു ശേഷം അനൂപ് സത്യൻ സംവിധാനം ചെയ്ത് ദുൽഖർസൽമാൻ നിർമ്മിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മികച്ച തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പം ശോഭന, കല്യാണി പ്രിയദർശൻ എന്നിവരും ദുൽഖർ സൽമാനും ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. കോമെഡിയും ആക്ഷനും വൈകാരിക മുഹൂർത്തങ്ങളുമെല്ലാമായി ഗംഭീര പ്രകടനമാണ് സുരേഷ് ഗോപി മേജർ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തിലൂടെ ചിത്രത്തിൽ കാഴ്ചവച്ചത്. താൻ അഭിനയിച്ച ചിത്രങ്ങൾ ടിവിയിൽ വരുമ്പോൾ കാണാറില്ല എന്നും പഴയ മലയാളസിനിമകൾ കാണുന്നതിനു പകരം താൻ കാണുന്നത് പഴയ ഹിന്ദി തമിഴ് ചിത്രങ്ങളാണ് എന്നും സുരേഷ് ഗോപി പറയുന്നു.
അതോടൊപ്പം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ച പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് എന്ന ചിത്രം താൻ 20 തവണയെങ്കിലും കണ്ടിട്ടുണ്ടെന്നും സുരേഷ്ഗോപി തുറന്നുപറഞ്ഞു. അതൊരു സിനിമയാണെന്ന് തനിക്ക് ഇതുവരെ തോന്നിയിട്ടില്ലെന്നും കണ്ണിനു മുൻപിൽ നടക്കുന്ന സംഭവങ്ങൾ പോലെയാണ് രഞ്ജിത്ത് ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് എന്നും സുരേഷ് ഗോപി പറയുന്നു. അതുപോലെ ജയസൂര്യ അഭിനയിച്ച കോക്‌ടെയിൽ എന്ന ചിത്രവും താൻ അഞ്ചോളം തവണ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…