രമേശ് പിഷാരടി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ഗാനഗന്ധർവ്വൻ എന്ന ചിത്രത്തിൽ വളരെ ശ്രദ്ധ നേടിയ ഒരു കഥാപാത്രമായിരുന്നു സുരേഷ് കൃഷ്ണ ചെയ്തത്. അത്തരത്തിൽ ഒരു കഥാപാത്രം മമ്മൂട്ടി നായകനാകുന്ന ചിത്രത്തിൽ ലഭിച്ചതിൽ വളരെയധികം സന്തോഷത്തിലാണ് താനെന്ന് മാതൃഭൂമിയുമായി അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
ഗാനഗന്ധർവ്വൻ അടക്കം തനിക്ക് പുതുമയാർന്ന കഥാപാത്രങ്ങൾ സമ്മാനിച്ചത് എല്ലാം മമ്മൂട്ടി ചിത്രങ്ങൾ ആണെന്നും അദ്ദേഹം ഓർത്തെടുക്കുന്നു. പഴശ്ശിരാജയിലെ കൈതേരി അമ്പു, കുട്ടി സ്രാങ്കിലെ ലോനി ആശാന്‍ എന്നിവ അതിന് ഉദാഹരണങ്ങളാണ്. നായകന്മാരിൽ നിന്നും തല്ലു വാങ്ങിക്കുന്ന വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്യുന്നതെന്നും അതിനാൽ തന്നെ ഇനിയെങ്കിലും നിർത്തിക്കൂടെ എന്ന് കുട്ടികൾ ചോദിക്കുന്നുണ്ട് എന്നും അദ്ദേഹം പറയുന്നു. ഗാനഗന്ധര്‍വ്വനിലെ കഥാപാത്രം കണ്ട് ഇനിയെങ്കിലും നെഞ്ച് വിരിച്ച് സ്‌കൂളില്‍പോകാം എന്നവര്‍ പറയുമ്പോള്‍ മനസ്സ് നിറയും എന്നും കാരണം താനും കാത്തിരുന്നത് അത്തരം കഥാപാത്രങ്ങള്‍ക്കായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…