രാഷ്ട്രീയത്തിലേക്ക്
കാലെടുത്തുവച്ചതോടെ നിരവധി വിമർശനങ്ങൾക്ക് വിധേയനായ താരമാണ് സുരേഷ് ഗോപി. ഏതവസ്ഥയിലും തനിക്കു പറയാനുള്ള കാര്യങ്ങൾ മുഖത്തുനോക്കി പറയുന്ന ഒരു വ്യക്തിത്വം കൂടിയാണ് താരത്തിന്റേത്. താരത്തിന്റെ അഭിനയജീവിതത്തിന്റെ ആദ്യകാലങ്ങളെ അപേക്ഷിച്ച് അഭിനയിക്കുന്ന ചിത്രങ്ങളുടെ എണ്ണവും വിജയിക്കുന്ന ചിത്രങ്ങളുടെ എണ്ണവും കുറഞ്ഞു വന്ന ഒരു നാൾ ഉണ്ടായിരുന്നു. അന്ന് തനിക്ക് പൂർണ്ണ പിന്തുണ നൽകിക്കൊണ്ട് തന്നെ ഉപദേശിച്ചത് ദിലീപ് മാത്രമാണെന്ന് ഇപ്പോൾ തുറന്നുപറയുകയാണ് സുരേഷ് ഗോപി.
വർഷങ്ങൾക്ക് മുൻപ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ദിലീപിനെ കുറിച്ച് സുരേഷ് ഗോപി പറയുന്നത്. എന്നാൽ ഇപ്പോൾ ഇപ്പോൾ ആ വാചകങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ;
“എന്റെ കാര്യം അവര് നോക്കുന്നില്ലല്ലോ…
ലാല്(മോഹൻലാൽ) വിളിച്ചിട്ട് എന്റെ അടുത്ത് ചോദിച്ചിട്ടില്ല ‘നീ എന്തിനാണ് ഈ ഗ്യാപ്പ് ഇടുന്നത് പടങ്ങൾ ചെയ്യും കേട്ടോ’ പറയത്തില്ല, മമ്മൂക്കയും പറയത്തില്ല. ദിലീപ് മാത്രമാണ് എന്നെ വിളിച്ച് പറയുന്നത്
‘സുരേഷേട്ടാ ഇങ്ങനെ വെറുതെ ഇരിക്കരുത് നിങ്ങൾ എന്തെങ്കിലും, ഞാൻ ചെയ്യാം പടം വന്ന് ചെയ്യ്… രഞ്ജി ഏട്ടന്റെ അടുത്ത് പറയട്ടെ…? ഷാജിയേട്ടന്റെ അടുത്ത് പറയട്ടെ…?’ അപ്പോഴും ദിലീപ് ചോദിക്കുന്നത് അതാണ്…”
“അപ്പോഴും ദിലീപിന് അറിയാം എന്താണ് ഒരു ആക്ടറിനെ ആക്ടീവായി വൈബറന്റായി നിലനിർത്തുന്നത് എന്താണെന്ന് ദിലീപിന് അറിയാം. കാരണം അവൻ ഒരു ആക്ടറിനേക്കാൾ നല്ല ഒരു ഡയറക്ടറാണ്. ഒരു ഡയറക്ടറിനെയും ആക്ടർനെയുക്കാൾ നല്ല പ്രൊഡ്യൂസറാണ് നല്ല ഒരു ഡിസ്ട്രിബ്യൂട്ടർ ആണ്… “,സുരേഷ് ഗോപി പറയുന്നു
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…