പത്രവും കമ്മീഷണറും പോലെയുള്ള ചിത്രമാണ് കാവല്‍, അത്തരം സിനിമകള്‍ക്കുള്ള തുടക്കമാണ് ഈ സിനിമയെന്നും സുരേഷ് ഗോപി

തന്റെ മുന്‍കാല ചിത്രങ്ങളായ പത്രം, കമ്മീഷണര്‍ തുടങ്ങിയവ പോലെയുള്ള ഒരു ചിത്രമാണ് കാവലെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. ജനങ്ങള്‍ക്ക് സുപരിചിതമായതും ത്രസിപ്പിക്കുന്നതുമായ സിനിമകള്‍ കുറേകാലമായി ഉണ്ടാവുന്നില്ലെന്നും ആ കുറവ് കാവലിലൂടെ അവസാനിക്കാന്‍ പോവുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപിയുടെ വാക്കുകള്‍

‘ഒരുപക്ഷേ ജനങ്ങള്‍ക്ക് സുപരിചിതരായിരുന്നതും ത്രസിപ്പിച്ചിരുന്നതുമായ തിരക്കഥകള്‍ കുറേക്കാലമായി ജനങ്ങള്‍ മിസ് ചെയ്തിരുന്നു. ആ കുറവ് അവസാനിക്കാന്‍ പോവുകയാണ്. കാവല്‍ എന്റെ മുന്‍കാല സിനിമകളുടെ സ്വഭാവത്തോട് സാദൃശ്യമുള്ള സിനിമയാണ്. ഇപ്പോഴത്തെ ന്യൂജെന്‍ സിനിമകള്‍ പല തരത്തിലും തലത്തിലും നല്ലത് തന്നെയാണ്. അതിന്റെ നന്മയും പൊള്ളത്തരവും എല്ലാവര്‍ക്കും മനസിലാവുന്നുണ്ട്. അത്തരം സിനിമകളുടെ കൂട്ടത്തില്‍ പത്രം പോലെയോ കമ്മീഷണര്‍ പോലയോ ഉള്ള സിനിമകളുടെ സാനിധ്യം കുറയുന്നുണ്ടെങ്കില്‍ അതിനൊരു മറുപടി കൂടിയാണ് കാവല്‍. കാരണം ഇനി ഇത്തരം സിനിമകളും ഉണ്ടാവാം. അത് പുതിയ തലമുറയില്‍ പെട്ടവര്‍ക്കോ പഴയ തലമുറയില്‍ പെട്ടവര്‍ക്കോ ചെയ്യാം. ഒരു പത്രവും നരസിംഹവും ആറാം തമ്പുരാനുമെല്ലാം വരണം. അതിനുള്ള തുടക്കമായിരിക്കും കാവല്‍.’

കാവലില്‍ തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. രണ്‍ജി പണിക്കരും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ആക്ഷന്‍ ക്രൈം ത്രില്ലറാണ് ‘കാവല്‍’. സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് എന്നിവരും ചിത്രത്തിലുണ്ട്. നിഖില്‍ എസ് പ്രവീണാണ് ഛായാഗ്രാഹകന്‍. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവംബര്‍ 25നാണ് കാവല്‍ തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. കേരളത്തില്‍ മാത്രം 220 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago