Categories: NewsTamil

ജയ് ഭീം ചർച്ച ചെയ്യുന്ന ഇരുളർ ആദിവാസി ഗോത്രത്തിനായി ഒരു കോടി രൂപ സംഭാവനയേകി സൂര്യയും ജ്യോതികയും

തമിഴ് സൂപ്പർതാരം സൂര്യ നായകനായ ജയ് ഭീം ഇന്നലെ രാത്രിയാണ് പ്രേക്ഷകരിലേക്കെത്തിയത്. ചിത്രത്തിൽ പരാമർശിക്കുന്ന ഇരുളർ ആദിവാസി ഗോത്രത്തിനായി ഇപ്പോൾ ഒരു കോടി രൂപ സംഭാവന നൽകിയിരിക്കുകയാണ് സൂര്യയും ജ്യോതികയും. ഒരു കോടിയുടെ ചെക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഇരുവരും ചേർന്ന് കൈമാറി. ജയ് ഭീമിന്റെ റിയൽ ലൈഫ് ഹീറോ റിട്ടയേർഡ് ജസ്റ്റിസ് കെ ചന്ദ്രുവും പഴങ്കുടി ഇരുളർ ട്രസ്റ്റിന്റെ അംഗങ്ങളും ചേർന്ന് ചെക്ക് ഏറ്റുവാങ്ങി.

താ സെ ജ്ഞാനവേൽ സംവിധാനം ചെയ്‌ത ജയ് ഭീം 1993ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഇരുളർ ഗോത്രം നേരിടുന്ന അനീതിയും ജാതിവിവേചനവുമാണ് ചിത്രം പറയുന്നത്. സൂര്യയെ കൂടാതെ ലിജോമോൾ ജോസ്, മണികണ്ഠൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

പ്രകാശ് രാജ്, രജീഷ വിജയൻ, ജയപ്രകാശ്, റാവു രമേഷ് തുടങ്ങിയർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൂര്യയുടെയും ജ്യോതികയുടെയും ഉടമസ്ഥതയിലുള്ള 2D എന്റർടൈൻമെന്റാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആമസോൺ പ്രൈമിലൂടെ നാല് ചിത്രങ്ങൾ റിലീസ് ചെയ്യുമെന്ന ഒരു കരാറാണ് 2D എന്റർടൈൻമെൻറ്സും ആമസോണും തമ്മിൽ നടത്തിയിരിക്കുന്നത്. അതിലൊരു ചിത്രമാണ് ജയ് ഭീം.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago