അമ്മമഴവില്ലിന്‍റെ വേദിയില്‍ നിര്‍ത്താതെ കരഘോഷത്തില്‍ മുങ്ങി കുറേ നേരം. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഇളകിമറിഞ്ഞ നേരം. മലയാളത്തിന്‍റെ ഇതിഹാസതാരങ്ങള്‍ മലയാളത്തിന്‍റെയും പ്രിയങ്കരനായ സൂര്യയെയും ആനയിച്ച് വേദിയിലെത്തിയ നേരം. പലതുകൊണ്ടും ഗംഭീരാനുഭവമായ താരരാവിന് പകിട്ടേകിയ നിമിഷം.
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും നടുവില്‍ വിനയഭാരത്തോടെ സൂര്യ നിന്നു. ഇരുവരുടെയും കാല്‍തൊട്ടു വന്ദിച്ചു. ഇതിനിടയില്‍ മമ്മൂട്ടിയെ നോക്കി സൂര്യ പറഞ്ഞ ഡയലോഗ്. അത് സദസ്സിനെയാകെ ഇളക്കി മറിച്ചു. ‘എപ്പടി ഇവളവു അഴകാ ഇരുക്കീങ്കെ….?’ മമ്മൂട്ടിയെ നോക്കി ആവേശംവിടാതെ രണ്ടുവട്ടമാണ് സൂര്യ ആ ചോദ്യം ആവര്‍ത്തിച്ചത്. എങ്ങനെയാണ് ഈ സൗന്ദര്യമെന്ന ചോദ്യത്തിന് മുന്നില്‍ സ്വതസിദ്ധമായ ചമ്മലോടെ മമ്മൂട്ടി ചിരിച്ചൊഴിഞ്ഞു. പിന്നാലെ നടത്തിയ പ്രസംഗത്തില്‍ തമിഴ് സിനിമാലോകം മലയാളത്തോട് കാട്ടുന്ന ആദരവിനും സ്നേഹത്തിനും മമ്മൂട്ടി നന്ദി പറഞ്ഞു.
മറ്റൊരു സര്‍പ്രൈസ് കൂടി മമ്മൂട്ടിക്കായി സൂര്യ പൊട്ടിച്ചു. മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും മുപ്പത്തിയൊൻപതാം വിവാഹ വാർഷികമായിരുന്നു ഇന്നലെ. സൂര്യ ഇക്കാര്യം ചടങ്ങിൽ വെളിപ്പെടുത്തി. മോഹൻലാലും സൂര്യയും േചർന്ന് മമ്മൂട്ടിക്ക് ആശംസകൾ അറിയിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…