Categories: NewsTamil

40 ലക്ഷത്തോളം രൂപയുടെ ലാഭം നിർമാതാക്കൾക്കേകി സൂര്യയുടെ ഞെട്ടിക്കുന്ന തീരുമാനം

ഏറെ നീണ്ടുനിന്ന തമിഴ്‌നാട്ടിലെ തീയറ്റർ സമരത്തിന് അവസാനം അറുതി വന്നിരിക്കുകയാണ്. നിർമാതാക്കളുടെ സംഘടന നിർമ്മാണച്ചിലവുകളെയും ശമ്പളക്കണക്കുകളെയും സംബന്ധിച്ച അവരുടെ പ്രശ്‌നങ്ങളെ തുറന്നുകാട്ടുകയായിരുന്നു സമരത്തിലൂടെ ചെയ്‍തത്. പുതിയ ചിത്രങ്ങൾ ഒന്നും തന്നെ ഈ ദിവസങ്ങളിൽ റിലീസ് ഉണ്ടായിരുന്നില്ല. അവിടെ സിനിമ ഇൻഡസ്‌ട്രി തന്നെ ഈ സമരത്തെ തുടർന്ന് ഒരു മരവിച്ച അവസ്ഥയിലായിരുന്നു. ഇത്തരമൊരു അവസ്ഥയിൽ ഏവരും ഞെട്ടിക്കുന്ന ഒരു തീരുമാനമാണ് തമിഴ് സൂപ്പർസ്റ്റാർ സൂര്യ ഇപ്പോൾ എടുത്തിരിക്കുന്നത്. തന്റെ അസിസ്റ്റന്റ്‌സിന് താൻ തന്നെ ശമ്പളം കൊടുക്കുമെന്നാണ് താരം ഇപ്പോൾ തീരുമാനം എടുത്തിരിക്കുന്നത്. താരങ്ങളുടെ അസ്സിസ്റ്റന്റ്‌സിന് പ്രൊഡ്യൂസർമാരാണ് തമിഴ്‌നാട്ടിൽ ശമ്പളം കൊടുക്കുന്നത്. അപ്പോഴാണ് ഇത്തരത്തിൽ ഞെട്ടിക്കുന്ന ഒരു തീരുമാനം സൂര്യ എടുത്തിരിക്കുന്നത്. ഷൂട്ടിങ്ങ് ദിനങ്ങളുടെ ദൈർഘ്യം അനുസരിച്ച് ഇത് ഏകദേശം 30 – 40 ലക്ഷത്തോളം രൂപ വരും. ” തമിഴ് സിനിമ ലോകത്തിന്റെ പുനരുദ്ധീകരണത്തിന്റെ ഭാഗമായിട്ടാണിത്. ഇൻഡസ്ട്രിയിലെ ഒരു മുതിർന്ന അംഗം എന്ന നിലയിൽ തന്റെ അസ്സിസ്റ്റന്റ്‌സിന്റെ എല്ലാ ചിലവുകളും അദ്ദേഹം തന്നെ വഹിച്ചുകൊള്ളാമെന്ന തീരുമാനം അദ്ദേഹം സ്വയമേവ എടുത്തതാണ്. ഷൂട്ടിങ്ങ് ദിനങ്ങൾ കൂടുന്നതനുസരിച്ച് ഇത് 30 – 40 ലക്ഷത്തോളം രൂപ വരും.” സൂര്യയുടെ ഉടമസ്ഥതയിലുള്ള 2D എന്റർടൈൻമെന്റിന്റെ ഡയറക്ടറും സഹനിർമാതാവുമായ രാജശേഖർ പാണ്ട്യൻ പറഞ്ഞു.

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

7 hours ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago