Categories: Celebrities

ജയസൂര്യക്ക് സർപ്രൈസുമായി വെള്ളം ചിത്രത്തിൻറെ നിർമ്മാതാക്കൾ: സന്തോഷത്തിൽ പങ്കു ചേർന്ന് കുടുംബവും

കഴിഞ്ഞ ദിവസമാണ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. മലയാളത്തിലെ പ്രിയപ്പെട്ട നടൻ ജയസൂര്യയാണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. വെള്ളം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് ജയസൂര്യ മികച്ച നടനുള്ള അവാർഡ് നേടിയത്. കപ്പേള എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് അന്ന ബെൻ ന് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചു. ഇപ്പോഴിതാ സന്തോഷം നിമിഷത്തിൽ ജയസൂര്യ ക്കൊപ്പം ചിത്രത്തിന്റെ നിർമ്മാതാക്കളായ രഞ്ജിത്ത് മണബ്രക്കാട്ടും, ജോസ്കുട്ടി മഠത്തിലിന്റെ പിതാവായ ജോസ് ജോസഫും ചിത്രത്തിന്റെ സംവിധായകനായ പ്രജേഷ് സെൻനൊപ്പം ജയസൂര്യയുടെ വീട്ടിലെത്തി കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. എല്ലാവരും കേക്ക് മുറിച്ചു കൊണ്ട് ഒരുമിച്ച് സന്തോഷം പങ്കിടുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വിടുകയാണ്.

ജയസൂര്യയും സംയുക്ത മേനോനും കേന്ദ്രകഥാപാത്രമായ വെള്ളം എന്ന ചിത്രം
കോവിഡ് മഹാമാരിക്കിടയിൽ ആണ് റിലീസ് ചെയ്തത്. കോവിഡിന്റെ പ്രതിസന്ധികൾക്കിടയിലും തീയറ്ററുകളിൽ പ്രേക്ഷകർ പോവുകയും ചിത്രം ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു .ഈ ചിത്രത്തിനുശേഷം കന്നടയിൽ “ഹാപ്പിലി മാരീഡ് ” എന്ന ചിത്രവും നിർമിച്ചശേഷം
ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് സണ്ണി വെയിനും അലൻസിയറും പ്രധാനകഥാപാത്രങ്ങളാകുന്ന ” അപ്പൻ “. ചിത്രത്തിൻറെ ഷൂട്ടിംഗ് തൊടുപുഴയിൽ പുരോഗമിക്കുന്നു.ചിത്രം സംവിധാനം ചെയ്യുന്നത് മജു ആണ്.

ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് അനന്യ,ഗ്രേസ് ആന്റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരാണ്. ഒരു കുടുംബപശ്ചാത്തലം ആണ് ചിത്രത്തിലെ പ്രമേയം. തിരക്കഥ ആർ.ജയകുമാറും മജോയും ചേർന്നാണ് ഒരുക്കിയിരിക്കുന്നത് .ഛായാഗ്രഹണം പപ്പു, വിനോദ് ഇല്ലമ്പള്ളി. എഡിറ്റർ കിരൺ ദാസ്, സംഗീതം ഡോൺ വിൻസെന്റ്, സിങ്ക് സൗണ്ട് അജയൻ അടാട്ട് ആണ് നിർവഹിക്കുന്നത് . ചിത്രത്തിൻറെഎക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദീപു ജി പണിക്കർ,മേക്കപ്പ് റോണെക്സ് സേവ്യർ, ആർട്ട് കൃപേഷ് അയ്യപ്പൻകുട്ടി, കോസ്റ്റ്യൂം സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രസാദ്, ലൊക്കേഷൻ മാനേജർ സുരേഷ്, സ്റ്റിൽസ് റിച്ചാർഡ്,പി ആർ ഒ മഞ്ജു ഗോപിനാഥ് ആണ് നിർവഹിക്കുന്നത്.

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

50 mins ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago