2ഡി എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ സൂര്യ നിര്‍മ്മിക്കുന്ന ജ്യോതിക ചിത്രം ‘പൊന്‍മകള്‍ വന്താല്‍’ ഡിജിറ്റല്‍ റിലീസിന് ഒരുങ്ങുന്നതിനാൽ നടന്‍ സൂര്യയുടെ ചിത്രങ്ങള്‍ ഇനി മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തമിഴ്‌നാട് തിയേറ്റര്‍ ഓണേഴ്‌സ് അസോസിയേഷന്‍. സൂര്യ ചിത്രങ്ങള്‍ക്ക് തിയേറ്ററുകളില്‍ ബാന്‍ ഏര്‍പ്പെടുത്തുമെന്ന് അസോസിയേഷന്‍ സെക്രട്ടറി ഒരു വീഡിയോയിലൂടെ അറിയിച്ചു.
“പൊന്‍മകള്‍ വന്താല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നവെന്ന വാര്‍ത്തകള്‍ തിയേറ്റര്‍ അസോസിയേഷനെയും മള്‍ട്ടിപ്പിള്‍സ് ഓണേഴ്സ് അസോസിയേഷനെയും ഞെട്ടിച്ചു. ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യില്ലെന്ന് അറിയുന്നത് വേദനാജനകമാണ്. സിനിമകള്‍ ആദ്യം തിയേറ്ററുകളില്‍ റിലീസ് ചെയ്യണമെന്നും അതിന് ശേഷം മാത്രമേ ഡിജിറ്റല്‍ റിലീസിനൊരുങ്ങാവൂ എന്ന വ്യവസ്ഥയുണ്ട്. സ്ട്രീമിംഗ് അവകാശങ്ങള്‍ വില്‍ക്കാന്‍ തീരുമാനിച്ച നിര്‍മ്മാതാവിന്റെ തീരുമാനത്തില്‍ ഞങ്ങള്‍ അപലപിക്കുന്നു.
സൂര്യയുമായി ബന്ധപ്പെടുകയും ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ അവരത് ചെവികൊണ്ടില്ല. അതിനാല്‍, സൂര്യയോ അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ഹൗസോ ഉള്‍പ്പെടുന്ന ഒരു ചിത്രവും തിയേറ്ററുകളില്‍ റിലീസ് ചെയ്യരുതെന്ന് ഞങ്ങള്‍ തീരുമാനിച്ചു”
അസോസിയേഷന്‍ സെക്രട്ടറി പനീര്‍സെല്‍വം വീഡിയോയിലൂടെ വ്യക്തമാക്കി. മാര്‍ച്ച് 27നായിരുന്നു ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരുന്നത് എങ്കിലും കോവിഡ് ഭീഷണിയെ തുടര്‍ന്ന് രാജ്യം ലോക്ഡൗണ്‍ ചെയ്തതോടെയാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസിനൊരുങ്ങുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…