സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ-സൂര്യ ടീം ആദ്യമായി ഒന്നിക്കുന്ന കാപ്പാൻ. മോഹൻലാൽ ഇന്ത്യൻ പ്രധാനമന്ത്രി ആയി അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കെ വി ആനന്ദ് ആണ്. പ്രധാന മന്ത്രിയുടെ അംഗ രക്ഷകൻ ആയ എൻ എസ് ജി കമാൻഡോ ആയിട്ടാണ് സൂര്യ എത്തുന്നത്.ചിത്രത്തിന്റെ പ്രചരണാർത്ഥം കൊച്ചിയില്‍ ഇന്ന് നടന്ന പ്രസ് മീറ്റില്‍ സംസാരിക്കവേ സൂര്യ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുകയാണ്.
അവതാരിക സൂപ്പര്‍സ്റ്റാര്‍സ് സൂര്യ ആന്‍ഡ് മോഹന്‍ലാല്‍ എന്ന് പറഞ്ഞാൽ ഇരുവരും അഭിവാദ്യം ചെയ്തത്.എന്നാൽ ഉടനെ സൂര്യ തിരുത്തുമായി എത്തി.സൂപ്പര്‍സ്റ്റാര്‍സ് സൂര്യ ആന്‍ഡ് മോഹന്‍ലാല്‍ എന്ന് പറയരുത്,അദ്ദേഹത്തിന്റെ പേര് ആദ്യം പറഞ്ഞ് കഴിഞ്ഞിട്ട് എന്റെ പേര് പറഞ്ഞാൽ മതി,സൂര്യ പറഞ്ഞു.
മോഹന്‍ലാലിനൊപ്പം വേദിയില്‍ നില്‍ക്കവേയാണ് അദ്ദേഹം ഇത് പറഞ്ഞത്.
“മോഹന്‍ലാല്‍ സര്‍ ഒരു വലിയ ആല്‍മരമാണ്. ഞാന്‍ ഒരു ചെറിയ കൂണും. ഒരു വേദിയില്‍ ഒരുമിച്ചു നില്‍ക്കുന്നു എന്നേയുള്ളൂ, ഒരിക്കലും ഞങ്ങളെ തമ്മില്‍ താരതമ്യം ചെയ്യാന്‍ സാധിക്കില്ല,” സൂര്യ കൂട്ടിച്ചേര്‍ത്തു.
അയൻ, മാട്രാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സൂര്യ- കെ വി ആനന്ദ് എന്നിവർ ഒന്നിച്ച ചിത്രമാണിത്.ചിത്രം സെപ്റ്റംബർ 20ന് റിലീസിനെത്തും.ആര്യ, ബൊമൻ ഇറാനി, സായ്‌യേഷ, സമുദ്രക്കനി എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…