Categories: CelebritiesFeatured

കോടികളുടെ ആസ്തി, ചന്ദ്രനില്‍ സ്ഥലം വാങ്ങിയ ഇന്ത്യന്‍ നടന്‍ !!! ഒരു നിമിഷംകൊണ്ട് അവസാനിപ്പിച്ച ആഡംബര ജീവിതം

സര്‍വ്വ സൗഭാഗ്യങ്ങളും ഒരുനിമിഷം കൊണ്ട് അവസാനിപ്പിച്ച് സുശാന്ത് സിങ് രാജ്പുത് നമ്മെ വിട്ട് പിരിഞ്ഞിരിക്കുകയാണ്. മുപ്പത്തിനാലാമത്തെ വയസില്‍ മരണത്തിന് കീഴടങ്ങുമ്പോള്‍ ഏകദേശം 59 കോടിയായിരുന്നു താരത്തിന്റെ ആസ്തി. ആഡംബര ജീവിതത്തെ പ്രണയിച്ച താരം സര്‍വ്വസൗഭാഗ്യങ്ങളുടെ കൈയ്യെത്തും ദൂരത്ത് വരെ എത്തിച്ചിരുന്നു.

2018 ല്‍ സുശാന്ത് ചന്ദ്രനില്‍ സ്ഥലം വാങ്ങിയത് വാര്‍ത്തകളില്‍ വലിയ ചര്‍ച്ചയായിരുന്നു. ചന്ദ്രനില്‍ സ്ഥലം വാങ്ങുന്ന ഒരേഒരു ഇന്ത്യന്‍ നടനും അദ്ദേഹം മാത്രമായിരുന്നു. ചന്ദ്രനിലെ ‘സീ ഓഫ് മസ്‌കോവി’ എന്ന സ്ഥലം രാജ്യാന്തര ലൂണാര്‍ ലാന്‍ഡ്‌സ് ഓഫ് റജിസ്ട്രിയില്‍ നിന്നാണ് അദ്ദേഹം ആ സ്വപ്‌നം നിറവേറ്റിയത്. ആകാശങ്ങള്‍ക്കപ്പുറമുള്ള കാഴ്ചകള്‍  കാണുന്നതിനായി താമസിക്കുന്ന ഫ്‌ലാറ്റില്‍ വില കൂടിയ ആഢംബര ടെലിസ്‌കോപ്പും ഉണ്ടായിരുന്നു. ചന്ദ്രനിലെ സ്ഥലത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ ഇത്‌വരെ അവസാനിച്ചിട്ടില്ല.

സിനിമ ജീവിതത്തില്‍ വഴിത്തിരിവ് ആയത് ക്രിക്കറ്റര്‍ ധോണിയുടെ ബയോപിക്ക് ആയ എം.എസ് ധോണി: അണ്‍ടോള്‍ഡ് സ്റ്റോറി ആയിരുന്നു. നിലവില്‍ അദ്ദേഹം 12 ചിത്രങ്ങളില്‍ ആണ് അഭിനയിച്ചത്. അഭിനയത്തില്‍ മാത്രമല്ല പഠനത്തിലും താരം കേമനായിരുന്നു. 2003 ല്‍ ഡല്‍ഹി കോളജ് ഓഫ് എന്‍ജിനീയറിങിലെ എന്‍ട്രന്‍സ് പരീക്ഷയില്‍ ഏഴാം റാങ്ക് നേടിയിരുന്നു. ബാന്ദ്രയിലെ ഫ്‌ലാറ്റ് കൂടാതെ അദ്ദേഹം പാലി ഹില്ലില്‍ 20 കോടി രൂപയ്ക്ക് ഒരു ബംഗ്‌ളാവും സ്വന്തമായുണ്ട്. അഭിനയത്തിന് 5 മുതല്‍ 7 കോടി രൂപ അദ്ദേഹം വാങ്ങിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.മുംബൈയിലെ ആഡംബര പ്രദേശമായ പാലി ഹില്ലിലാണ് അധികവും താമസിച്ചത്. ഒരു മാസം 4.51 ലക്ഷം രൂപയായിരുന്നു ഈ ഫ്‌ലാറ്റിന്റെ വാടക തന്നെ. ഡിസംബര്‍ 2022 വരെതാമസിക്കാന്‍ കരാര്‍ ഒപ്പു വയ്ക്കുകയും 12.90 ലക്ഷം രൂപ അഡ്വാന്‍സും നല്‍കിയിരുന്നു. നാല് വീട്ടുജോലിക്കാരാണ് ഈ ഫ്‌ലാറ്റില്‍ സഹായത്തിന് ഉണ്ടായിരുന്നത്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago