പ്രണയവും പ്രതികാരവും സസ്‌പെന്‍സും നിറഞ്ഞ ഒരു കഥ ഉദ്വേഗം ജനിപ്പിക്കുന്ന രീതിയില്‍ പറഞ്ഞിരിക്കുന്ന സിനിമ ആണ് ട്രൂ സോള്‍ പിക്ചേഴ്സിന്റെ ബാനറില്‍ രൂപേഷ് കുമാര്‍ നിര്‍മിച്ചു ഡാവിഞ്ചി ശരവണന്‍ രചന, സംവിധാനം നിര്‍വഹിച്ച ‘വീ ‘. തമിഴ് ചിത്രം മികച്ച പ്രതികരണം നേടി കേരളത്തില്‍ രണ്ടാം വാരത്തിലേക്ക് മുന്നേറുന്നു.
പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു മിസ്റ്ററി സസ്‌പെന്‍സ് ത്രില്ലറാണ് ‘വീ’. വാരാന്ത്യം ആഘോഷിക്കാനായി ബാംഗ്ലൂരില്‍നിന്നും പുറപ്പെടുന്ന അഞ്ച് ആണ്‍കുട്ടികളും അഞ്ച് പെണ്‍കുട്ടികളുമടങ്ങുന്ന സംഘം നേരിടുന്ന ഉദ്വേഗജനകമായ സംഭവങ്ങളാണ് ചിത്രത്തിന്റെ കഥ. പ്രണയവും തമാശയുമൊക്കെയായി നീങ്ങുന്ന യാത്രക്കിടെ സംഘത്തിലൊരാള്‍ പുതിയൊരു ആപ്പിനെപ്പറ്റി പറയുന്നു. ജനന തീയതി നല്‍കിയാല്‍ മരണ ദിവസം അറിയാന്‍ കഴിയുമെന്നതാണ് ആപ്പിന്റെ പ്രത്യേകത. ഇത് സത്യമാണോ എന്നറിയാന്‍ അവര്‍ക്ക് പരിചയമുള്ള മരിച്ചുപോയ ചിലരുടെ ജനന തീയതി നല്‍കി പരിശോധിക്കുന്നു. ആപ്പിന്റെ പ്രവര്‍ത്തനത്തില്‍ കൗതുകം തോന്നിയ അവര്‍ യാത്രയിലുള്ള പത്ത് പേരുടെയും ജനന തീയതി നല്‍കി നോക്കുന്നു.
അപ്പോള്‍ അവര്‍ യാത്ര ചെയ്യുന്ന അതേ ദിവസം തന്നെ അവരുടെ മരണ തീയതിയായി കാണുന്നു. യാത്രക്കിടെ ഉള്‍ക്കാട്ടിലെ ഒരു റിസോര്‍ട്ടില്‍ എത്തിച്ചേരുന്ന സംഘം നേരിടുന്ന ഭീതിജനകമായ അനുഭവങ്ങളാണ് പ്രേക്ഷകരെ ശ്വാസം പിടിച്ചിരുത്തുംവിധം ചിത്രത്തില്‍ പറയുന്നത്. ട്രൂ സോള്‍ പിക്ചേഴ്സിന്റെ ബാനറില്‍ രൂപേഷ് കുമാര്‍ നിര്‍മിച്ച വീ ധാരപുരം, കൊച്ചി, അട്ടപ്പാടി, എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്. രാഘവ്, ലതിയ, സബിത ആനന്ദ്, ആര്‍.എന്‍.ആര്‍ മനോഹര്‍, റിഷി, അശ്വനി, നിമ, സത്യദാസ്, ഫിജിയ, റിനീഷ്, ദിവ്യന്‍, ദേവസൂര്യ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…