Categories: Celebrities

ജയസൂര്യയുടെ സ്നേഹക്കൂട് പദ്ധതിയിൽ വീണ്ടും വീടൊരുങ്ങി!

നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് വച്ചു നല്‍കാനുള്ള ജയസൂര്യയുടെ ഭവനപദ്ധതിയായ സ്‌നേഹക്കൂടിന്റെ നേതൃത്വത്തിൽ വീണ്ടും വീടൊരുങ്ങി. മുളന്തുരുത്തിയിൽ ആണ് ഇത്തവണ സ്നേഹക്കൂട് ഉയർന്നത്. നാലംഗം അടങ്ങുന്ന കുടുംബത്തിനാണ് ഇത്തവണ വീട് ഒരുങ്ങിയത്. സ്നേഹക്കൂട് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന രണ്ടാമത്തെ വീട് കൂടിയാണിത്. കൊച്ചി മുളന്തുരുത്തി കാരിക്കോട് സ്വദേശികളായ കണ്ണന്‍ സരസ്വതി ദമ്പതികള്‍ക്കാണ് ഇത്തവണ വീടൊരുങ്ങിയത്.

ഇക്കുറി ജയസൂര്യ നേരിടെത്തിയാണ് കുടുംബത്തിന് വീടിന്റെ താക്കോൽ കൈമാറിയത്.  സ്വന്തമായി ഭൂമിയുള്ളവര്‍ക്കും എന്നാൽ സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്തവർക്കും ആണ് ജയസൂര്യയുടെ നേതൃത്വത്തിൽ ഉള്ള സ്വപ്നകൂട് വീട് നിർമ്മിച്ച് നൽകുക. പ്രളയകാലത്ത് വീടു നഷ്ടപ്പെട്ടവര്‍ക്ക് കുറഞ്ഞ ചെലവില്‍ വീട് നിര്‍മിച്ചു നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ന്യൂറ പാനല്‍ എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചിയാണ് ഇവരുടെ ആസ്ഥാനം.

തകരം മേഞ്ഞ ഒറ്റമുറി വീട്ടിലായിരുന്നു മുളന്തുരുത്തി കാരിക്കോട്ടെ സരസ്വതിയും കണ്ണനും രണ്ടു മക്കളുമടങ്ങുന്ന കുടുംബം. മഹാമാരിയുടെ കാലത്ത് പ്രതീക്ഷയുടെ വെളിച്ചവുമായി നടൻ ജയസൂര്യ കടന്നുവന്നത് അപ്രതീക്ഷിതമായിട്ടായിരുന്നു. അങ്ങനെ ഈ കൊറോണകാലത്ത് തന്നെ ഇവർക്കുള്ള വീട് ഒരുങ്ങുകയായിരുന്നു.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago