Categories: MalayalamNews

ബോക്‌സ് ഓഫീസിൽ വമ്പൻ കുതിപ്പുമായി സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ | Collection Report

ടിനു പാപ്പച്ചൻ എന്ന നവാഗത സംവിധായകനെ സംബന്ധിച്ചിടത്തോളം ഇതിലും വലിയൊരു എൻട്രി സംവിധാനരംഗത്തേക്ക് ലഭിക്കുവാനില്ല. പ്രേക്ഷകർ ഇരുകൈയ്യും നീട്ടി നെഞ്ചിലേറ്റിയ ടിനു പാപ്പച്ചൻ ഒരുക്കിയ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ഗംഭീര പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. താരപരിവേഷങ്ങൾ ഒന്നും തന്നെയില്ലാതെ എത്തിയ ചിത്രം ഏകദേശം 5.20 കോടി രൂപയുടെ കളക്ഷനുമായി വമ്പൻ കുതിപ്പാണ് ബോക്‌സ് ഓഫീസിൽ നടത്തുന്നത്. ആന്റണി വർഗീസ്, വിനായകൻ, ചെമ്പൻ വിനോദ് എന്നിവർ അണിനിരന്ന ചിത്രം എല്ലാ മേഖലയിലും പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത് ഒരു അഡാർ വിരുന്ന് തന്നെയാണ്.
Swathanthryam Ardharathriyil Review
അഭിനേതാക്കളുടെ പ്രകടനത്തിലും ഗിരീഷ് ഗംഗാധരന്റെ ക്യാമറ വർക്കിലും ദീപക് അലക്‌സാണ്ടറുടെ കിടിലൻ BGMഉം ഷമീർ മുഹമ്മദിന്റെ മാസ്മരിക എഡിറ്റിംഗും കൂടിയായപ്പോൾ ചിത്രം പ്രേക്ഷകന്റെ ആസ്വാദനതലത്തിന് തന്നെ മറ്റൊരു സൗന്ദര്യം പകർന്നേകി. വിഷു റിലീസിനായി ഇനിയും ദിവസങ്ങൾ ശേഷിക്കുന്നതിനാലും യുവാക്കൾ ചിത്രത്തെ ഏറ്റെടുത്തിനാലും അവധിക്കാലം തുടങ്ങിയതിനാലും ചിത്രത്തിന് ഇനിയും കൂടുതൽ കളക്ഷൻ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ

 

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago