Swetha Menon speaks about her live delivery for Kalimannu movie
ശ്വേതാ മേനോന്റെ പ്രസവം ലൈവായി ചിത്രീകരിച്ചതിലൂടെ ഏറെ ശ്രദ്ധ നേടിയതാണ് 2014ൽ പുറത്തിറങ്ങിയ ബ്ലെസ്സി ചിത്രം കളിമണ്ണ്. അതിന്റെ വിവാദശബ്ദങ്ങൾ ഇപ്പോഴും കേൾക്കുന്നുണ്ട്. അന്നത്തെ ആ അനുഭവത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ശ്വേതാ മേനോൻ.
‘കളിമണ്ണ്‍’ സിനിമയിലെ ലൈവ് പ്രസവമുണ്ടാക്കിയ പുകിലിന്റെ അലയൊലികള്‍ ഇപ്പോഴും കേള്‍ക്കാം. പക്ഷെ ഇതുവരെ ആരും എന്നോട് നേരിട്ട് ‘അയ്യോ ശ്വേത എന്താ അങ്ങനെ ചെയ്തെ എന്നൊന്നും ചോദിച്ചിട്ടേയില്ല’, മറഞ്ഞു നിന്ന് പറയുന്നുണ്ടാകാം പക്ഷെ എന്റെ ലൈഫില്‍ എടുത്ത ബെസ്റ്റ് തീരുമാനങ്ങളില്‍ ഒന്നാണത്. ഭര്‍ത്താവിന്റെ പൂര്‍ണ്ണ സപ്പോര്‍ട്ടോടു കൂടിയാണ് ഞാനതിനു സമ്മതിച്ചത്. ഇപ്പോഴും ഓര്‍മ്മയുണ്ട് എന്റെ കുഞ്ഞു പുറത്തേക്ക് വന്നതിനു ശേഷം ബ്ലെസ്സി സാര്‍ കരയുകയായിരുന്നു. എന്റെ ഭര്‍ത്താവിനെയും അത് വല്ലാതെ ഇമോഷനലാക്കി, ‘കളിമണ്ണി’നു ശേഷമാണ് കേരളത്തിലെ പല ആശുപത്രികളിലും ഡെലിവറിക്ക് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും കൂടെ കയറാമെന്ന രീതി വന്നതെന്ന് തോന്നുന്നു. ഇതുവരെ ഒരു കുഞ്ഞിനും കിട്ടാത്ത ഭാഗ്യമാണ് സബൈനയ്ക്ക് ലഭിച്ചത്. എന്നും ഓര്‍ക്കാന്‍ ഞാന്‍ അവള്‍ക്ക് നല്‍കുന്ന സ്നേഹ സമ്മാനം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…