Categories: MalayalamNews

ഒരു ഗ്രാമം മുഴുവൻ എത്തിയ സ്വിച്ച് ഓൺ കർമം..! നിവിൻ പോളി ചിത്രം പടവെട്ടിന് തുടക്കം കുറിച്ചു [POOJA STILLS]

നിവിൻ പോളിയെ നായകനാക്കി സണ്ണി വെയ്‌ന്റെ നിർമാണത്തിൽ എത്തുന്ന പടവെട്ടിന് തുടക്കം കുറിച്ചു. ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന കണ്ണൂർ ജില്ലയിലെ മാലൂർ പഞ്ചായത്ത് കാഞ്ഞിലേരി ഗ്രാമത്തിൽ നാട്ടുകാരുടെ മുന്നിൽ വെച്ച് തന്നെയാണ് ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം നടന്നത്. നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് അരുവി എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരെ ഞെട്ടിച്ച അദിതി ബാലനാണ്.

സണ്ണി വെയ്ൻ പ്രൊഡക്‌ഷൻസിന്റെ ആദ്യ സംരംഭമായ ‘മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത് ‘എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു. നിരവധി ദേശീയ പുരസ്കാരങ്ങൾ ‘മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത്’ നേടിയിരുന്നു. കണ്ണൂർ ജില്ല കളക്ടർ ടി വി സുഭാഷ്, സണ്ണി വെയ്ൻ, നിവിൻ പോളി, ലിജു കൃഷ്ണ, അദിതി ബാലൻ, ഷൈൻ ടോം ചാക്കോ, ഷമ്മി തിലകൻ എന്നിവരും മറ്റു അണിയറ പ്രവർത്തകരും കാഞ്ഞിലേരി ഗവണ്മെന്റ് എൽ പി സ്കൂൾ ഗ്രൗണ്ടിൽ നടന്ന പൂജയിൽ പങ്കെടുത്തു. ലിജു കൃഷ്ണ തന്നെ രചന നിർവഹിച്ചിരിക്കുന്ന പടവെട്ടിൽ ഗോവിന്ദ് വസന്ത, ദീപക് ഡി മേനോൻ, ഷെഫീഖ് മുഹമ്മദ് അലി, രംഗനാഥ് രവി, സുഭാഷ് കരുൺ, റോണക്സ് സേവിയർ, മഷർ ഹംസ എന്നിങ്ങനെ ഒരു ശക്തമായ കൂട്ടുകെട്ട് ക്യാമറക്ക് മുന്നിലും പിന്നിലും അണിനിരക്കുന്നുണ്ട്. 2020ഇൽ ആണ് പടവെട്ട്‌ റിലീസിനൊരുങ്ങുന്നത്.

ധ്യാൻ ശ്രീനിവാസൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൗ ആക്ഷൻ ഡ്രാമയുടെ വൻ വിജയത്തിനും ടൊറന്റോ, മാമി എന്നിങ്ങനെ നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പ്രേക്ഷകരും നിരൂപകരും ഒരേപോലെ പ്രശംസിച്ച ഗീതു മോഹൻദാസ് ചിത്രം മൂത്തോന്റെ വിജയത്തിനും ശേഷമാണ് നിവിൻ പോളി ഈ ചിത്രത്തിൽ ജോയിൻ ചെയ്‌തിരിക്കുന്നത്‌. രാജീവ് രവി ഒരുക്കുന്ന തുറമുഖമാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു നിവിൻ പോളി ചിത്രം.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago