Categories: ReviewsTelugu

ആവേശം നിറഞ്ഞ പോരാട്ടവീര്യത്തിന് പ്രേക്ഷകരുടെ കൈയ്യടികൾ | സെയ്‌റ നരസിംഹ റെഡ്‌ഡി റിവ്യൂ

ബ്രിട്ടീഷ് മേൽക്കോയ്മയിൽ നിന്നും സ്വാതന്ത്ര്യത്തിനായി പോരാടിയ നിരവധി ധീരന്മാരുടെ കഥകളും ജീവിതങ്ങളും കണ്ടിട്ടുള്ള പ്രേക്ഷകർക്ക് മുന്നിലേക്കാണ് ഈ പോരാട്ടങ്ങൾക്ക് എല്ലാം തുടക്കം കുറിച്ചെന്ന് കരുതിപോരുന്ന സെയ്‌റ നരസിംഹ റെഡി എത്തിയിരിക്കുന്നത്. സുരേന്ദ്ര റെഡിയുടെ സംവിധാന മികവിൽ പ്രേക്ഷകർക്ക് പൂർണമായും ആവേശത്തോടെ കണ്ടിരിക്കാവുന്ന ഒരു ചിത്രം തന്നെയാണ് സെയ്‌റ നരസിംഹ റെഡ്ഢിയിലൂടെ ലഭിച്ചിരിക്കുന്നത്. അടിച്ചമർത്താൻ വരുന്നവന്റെ നെഞ്ചിങ്കൂട് തകർക്കാൻ തക്ക ധൈര്യവുമായി മുന്നോട്ട് വന്ന നരസിംഹ റെഡ്ഢിക്ക് പ്രേക്ഷകർ നൽകിയതും ആ ധൈര്യത്തെ പ്രോത്സാഹിപ്പിക്കുന്ന കൈയ്യടികളാണ്.

Sye Raa Narasimha Reddy Movie Review

തന്റെ ഗുരുവായ ഗോസായി വെങ്കണ്ണയുടെ നിർദ്ദേശ പ്രകാരം യോദ്ധാവായി തീർന്ന നരസിംഹ റെഡ്‌ഡി അയൽ രാജ്യങ്ങളിലെ ഭരണാധികാരികൾക്കൊപ്പം ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ചൂഷണങ്ങൾക്ക് എതിരെ പട പൊരുതാൻ ഇറങ്ങി തിരിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് മേൽക്കോയ്മക്ക് എതിരെ പോരാടുമ്പോഴും കൂട്ടത്തിൽ നിന്ന് കുതികാൽ വെട്ടുന്നവരെയും നരസിംഹ റെഡ്ഢിക്ക് നേരിടേണ്ടി വരുന്നു. യഥാർത്ഥ സംഭവങ്ങളിൽ നിന്നും തയ്യാറാക്കിയെടുത്ത ചിത്രത്തിൽ ആവിഷ്കാര സ്വാതന്ത്ര്യവും ക്രിയാത്മക കഴിവ് കൊണ്ടും അല്പം നാടകീയത കൂടി അണിയറ പ്രവർത്തകർ കൂട്ടിച്ചേർത്തിട്ടുണ്ട്.

Sye Raa Narasimha Reddy Movie Review

ചിരഞ്ജീവിയുടെ വണ്‍ മാൻ ഷോ തന്നെ ആണ്‌ പടം. ഓരോ ഭാഷയില്‍ നിന്നും ഓരോ വലിയ താരങ്ങള്‍ ഉണ്ടായിരുന്നിട്ടും കൂടി ഇങ്ങേരുടെ സ്ക്രീൻ പ്രസൻസ് ഒരു രക്ഷയും ഇല്ലായിരുന്നു💯. അമിതാഭ് ബച്ചന്‍, വിജയ് സേതുപതി, കിച്ച സുദീപ്, അനുഷ്ക ഷെട്ടി, എന്ന വലിയ താരനിരയില്‍ കിച്ച സുദീപ് തന്നെ ആയിരുന്നു കുറച്ചൂടെ സ്ക്രീൻ സ്പേസ് ഉണ്ടായിരുന്നത്. വിജയ് സേതുപതിയും അനുഷ്ക ഷെട്ടിക്കും ചെറിയ റോള്‍ ആയിരുന്നു. എല്ലാവരും അവരവരുടെ വേഷം നന്നായി ചെയ്തു. നായികയായി അഭിനയിച്ച നയൻതാരയും തമന്നയും തനിക്ക് കിട്ടിയ റോൾ തെറ്റല്ലാത്ത രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് എന്നു തോന്നിയത് അതിന്റെ കലാ സംവിധാനവും ആക്ഷൻ കൊറിയോഗ്രാഫിയും ആയിരുന്നു. സുരേന്ദ്ര റെഡ്‌ഡിയുടെ സംവിധായക മികവിനൊപ്പം മികവുറ്റ കലാ സംവിധാനവും ആക്ഷൻ കൊറിയോഗ്രാഫിയും കൂടി ചേരുമ്പോൾ രാം ചരൺ നിർമ്മിച്ച ഈ ചിത്രം നല്ലൊരു അനുഭവം സമ്മാനിക്കുന്നു.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago