പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ് തിയറ്ററുകളിൽ തകർത്ത് മുന്നേറുകയാണ്. ആദ്യദിന കളക്ഷനിൽ മലയാള സിനിമയിൽ റെക്കോഡിട്ട് ആയിരുന്നു കുറുപിന്റെ മുന്നേറ്റം. നവംബർ 12ന് കേരളത്തിൽ 505 സ്ക്രീനിലായാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യദിവസം തന്നെ 2600ലേറെ ഷോകൾ ആയിരുന്നു നടത്തിയത്. കേരളത്തില്‍ മാത്രം ചിത്രത്തിന്റെ ആദ്യ ദിന ഗ്രോസ് കളക്ഷന്‍ ആറ് കോടി മുപ്പത് ലക്ഷം രൂപയാണെന്ന് വേഫയര്‍ പ്രൊഡക്ഷന്‍സിന്റെ ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ ജയശങ്കര്‍ ഒരു സ്വകാര്യ ഓണ്‍ലൈന്‍ ചാനലിനോട് പറഞ്ഞത്. ലൂസിഫര്‍ സിനിമയുടെ ഫസ്റ്റ് ഡേ ഗ്രോസ് കളക്ഷനെ പിന്നിലാക്കി ആയിരുന്നു കുറുപ്പിന്റെ നേട്ടം.
അതേസമയം, ഇപ്പോൾ കുറുപിനൊപ്പം ചുവട് വെക്കുന്നവരെ കാത്തിരിക്കുന്നത് അഞ്ചു ലക്ഷം രൂപയുടെ സമ്മാനങ്ങളും ഫ്രീ ടിക്കറ്റുകളുമാണ്. എവിടെ വെച്ച് വേണമെങ്കിലും ഫ്ലാഷ് മൊബ് അവതരിപ്പിക്കാം. കുറുപ്പ് സിനിമയുമായി ബന്ധപ്പെടുത്തിയായിരിക്കണം ഫ്ലാഷ് മൊബ്.
കുറഞ്ഞത് 20 പേരെങ്കിലും ടീമിൽ ഉണ്ടായിരിക്കണം. ഡാൻസ് വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത് ലിങ്ക് +91 97785 57350 എന്ന നമ്പറിലേക്ക് അയച്ചു നൽകുകയാണ് ചെയ്യേണ്ടത്. പങ്കെടുക്കുന്ന എല്ലാവർക്കും കുറുപ് സിനിമ കാണുവാനുള്ള ഫ്രീ ടിക്കറ്റുകൾ സമ്മാനിക്കും. ഫ്ലാഷ്മൊബ് മത്സരത്തിൽ വിജയികൾ ആകുന്നവർക്ക് ദുൽഖറിനെ നേരിട്ടു കാണുവാനും അദ്ദേഹത്തിന്റെ മുൻപിൽ ഫ്ലാഷ് മൊബ് നടത്തുവാനും അവസരം ലഭിക്കും.
കുറുപ് സിനിമ റിലിസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് അമ്പത് കോടിയെന്ന മാന്ത്രിക സംഖ്യയിലേക്ക് കുറുപ് എത്തുന്നതായാണ് റിപ്പോർട്ട്. ജിസിസിയിൽ നിന്ന് മാത്രം ഇരുപത് കോടി നേടിയ ചിത്രം കേരളത്തിൽ നിന്നും റെസ്റ്റ് ഓഫ് ഇന്ത്യയിൽ നിന്നും മുപ്പത് കോടിയോളം നേടിയിട്ടുണ്ട്. തമിഴ്‌നാട് – 2.75 കോടി, കർണാടക – 2.3 കോടി, ആന്ധ്രാപ്രദേശ് & തെലുങ്കാന – 2.3 കോടി, നോർത്ത് ഇന്ത്യ – 1.1 കോടി ഇങ്ങനെയാണ് കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…