ഫഹദ് ഫാസിലും പാർവതിയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ബ്ലോക്ക് ബസ്റ്റർ ഹിറ്റായ ചലച്ചിത്രമാണ് ടേക്ക് ഓഫ്. ഇറാഖ് യുദ്ധകാലത്ത് ബന്ദികളായി അകപ്പെട്ട ഇന്ത്യൻ നേഴ്സുമാരെ രക്ഷപ്പെടുത്തിയ കഥ പറഞ്ഞ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്. എഡിറ്റർ മഹേഷ് നാരായണൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രവും ഇതു തന്നെ. ഇപ്പോൾ രണ്ടാമത്തെ സിനിമയിലേക്ക് കടക്കുകയാണ് മഹേഷ് നാരായണൻ.ഫഹദും പാർവതിയും തന്നെയായിരിക്കും ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത് .ടേക്ക് ഓഫിന്റെ അണിയറ പ്രവർത്തകരിൽ ഭൂരിഭാഗം പേരും ഈ ചിത്രത്തിൽ ഭാഗമാകുമെന്ന് മഹേഷ് നാരായണൻ ദി ഹിന്ദുവിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.ചിത്രത്തിന് മാലിക് എന്നാണ് പേര് എന്നാണ് ലഭിക്കുന്ന സൂചനകൾ.
ആന്റോ ജോസഫ് ആണ് ചിത്രം നിർമ്മിക്കുന്നത്.നിലവിൽ ട്രാൻസ് എന്ന സിനിമയിൽ അഭിനയിച്ചുവരികയാണ് ഫഹദ് ഫാസിൽ. അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം തന്നെ തിയറ്ററുകളിൽ എത്തും.ട്രാൻസിന് ശേഷമായിരിക്കും ഈ ചിത്രത്തിൽ ഫഹദ് ജോയിൻ ചെയ്യുക .പാർവതി സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന വർത്തമാനം എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. പാർവ്വതി നായികയായി എത്തിയ ഉയരെ,വൈറസ് എന്നി ചിത്രങ്ങൾ ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക് നീങ്ങുന്നതിനിടയിലാണ് പുതിയ ചിത്രത്തിലേക്ക് താരം കടക്കുന്നത്. ടേക്ക് ഓഫ് പോലെ വലിയൊരു വിജയം ഈ ചിത്രത്തെ തേടിയെത്തട്ടെ എന്ന് നമുക്ക് ആശംസിക്കാം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…