ഫേഷ്യല്‍ ചികിത്സയ്ക്ക് ശേഷം ഉണ്ടായ ആ ദുരവസ്ഥയെ കുറിച്ച് ചിത്രം സഹിതം പങ്കുവച്ചിരിക്കുകയാണ് തമിഴ് താരം റെയ്‌സ വില്‍സണ്‍. അതിന്റെ കൂടെ തന്നെ ത്വക്ക് ചികിത്സയ്‌ക്കെത്തിയ ക്ലീനിക്കിന്റെയും ഡോക്ടറുടെയും പേര് കൂടി പങ്കുവച്ചു കൊണ്ടായിരുന്നു നടിയുടെ പ്രതികരണം.താരത്തിന്റെ ഒരു കണ്ണിന്റെ താഴെ കറുത്ത നിറത്തില്‍ വീര്‍ത്ത നിലയിലാണ്. വെറും സാധാരണ ഫേഷ്യല്‍ ട്രീറ്റ്‌മെന്റിനായി എത്തിയതാണ് പക്ഷെ ആവശ്യമില്ലാഞ്ഞിട്ട് കൂടി നിര്‍ബന്ധപൂര്‍വം മറ്റൊരു ചികിത്സ കൂടി നടത്തി അതിന്റെ ഫലമാണിതെന്ന് പറഞ്ഞാണ് റെയ്‌സ ചിത്രം പങ്കുവച്ചിരിക്കുന്നത്.
ഡോ.ഭൈരവി സെന്തിലിന്റെ അടുത്താണ് ചികിത്സയ്ക്കായി പോയതെന്നും റെയ്‌സ പറയുന്നു. ”ലളിതമായ ഒരു ഫേഷ്യല്‍ ട്രീറ്റ്‌മെന്റിന് കഴിഞ്ഞ ദിവസം ഭൈരവി സെന്തിലിനെ സന്ദര്‍ശിച്ചിരുന്നു. എനിക്ക് ആവശ്യമില്ലാത്ത ഒരു നടപടിക്രമം കൂടി ചെയ്യാന്‍ അവള്‍ എന്നെ നിര്‍ബന്ധിച്ചു, ഇതാണ് ഫലം’ എന്നായിരുന്നു ഡെര്‍മറ്റോളജിസ്റ്റിനെ ടാഗ് ചെയ്തു കൊണ്ടുള്ള സന്ദേശം.സംഭവത്തിന് ശേഷം ഡെര്‍മറ്റോളജിസ്റ്റ് തന്നെ ഒഴിവാക്കുകയാണെന്നും കാണാന്‍ തയ്യാറാകുന്നില്ലെന്നും റെയ്‌സ പറയുന്നു. ‘എന്നെ കാണാനോ സംസാരിക്കാനോ അവര്‍ തയ്യാറാകുന്നില്ല. സ്ഥലത്ത് ഇല്ലെന്നാണ് അവരുടെ ജീവനക്കാര്‍ പറയുന്നത്’ ഇന്‍സ്റ്റാ സ്‌റ്റോറിയില്‍ റെയ്‌സ കുറിച്ചു.
കമല്‍ഹാസന്‍ അവതാരകനായെത്തുന്ന തമിഴ് ബിഗ് ബോസ് ആദ്യ സീസണ്‍ മത്സരാര്‍ഥിയായാണ് റെയ്‌സ ശ്രദ്ധ നേടുന്നത്. താരം ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ ഈ ഡോക്ടറെ കുറിച്ച് ശക്തമായ പരാതിയുമായി തന്റെ നിരവധി ഫോളോവേഴ്‌സും മുന്നോട്ട് വന്നിട്ടുണ്ടെന്ന കാര്യവും നടി പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ‘ഈ ഡോക്ടറില്‍ നിന്നും സമാന പ്രശ്‌നങ്ങള്‍ നേരിട്ട ആളുകളുടെ സന്ദേശങ്ങള്‍ കൊണ്ട് എന്റെ ഇന്‍ബോക്‌സ് നിറഞ്ഞു. ഇത് ദാരുണം തന്നെയാണ്’ എന്നാണിവര്‍ പറയുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…