ചെന്നൈയില്‍ ഫ്ളക്സ് വീണ് യുവതി മരിച്ച സംഭവത്തെ എടുത്തുകാട്ടി തമിഴ്നാട് സർക്കാരിനെ നടൻ വിജയ് വിമർശിച്ചത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. എന്നാൽ അതിനെ തുടർന്ന് പണി കിട്ടിയിരിക്കുന്നത് വേദിയായ കോളേജിനാണ്. ചടങ്ങിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്‍കാനാവാശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പാണ് സായിറാം എന്‍ജിനീയറിങ് കോളേജിന് നോട്ടീസ് അയച്ചിരിക്കുന്നത്. ബിഗിലിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു വിജയ് സര്‍ക്കാരിനെയും രാഷ്ട്രീയക്കാരനെയും വിമര്‍ശിച്ച് രംഗത്തെത്തിയത്. ‘ഏതൊരു മേഖലയിലായാലും പണി അറിയുന്ന ആളായിരിക്കണം നിയമിക്കപ്പെടേണ്ടത്. ജനങ്ങള്‍ ശരിയായ ഭരണാധികാരിയെ കണ്ടെത്തിയാല്‍ തീരുന്ന പ്രശ്നങ്ങളാണ് ഇപ്പോഴുള്ളതെന്നും വിജയ് വിമര്‍ശിച്ചിരുന്നു.
ആരോപണ വിധേയനായിരിക്കുന്ന എഐഡിഎംകെ നേതാവിന്റെ മകന്റെ വിവാഹത്തിന് സ്ഥാപിച്ച ഫ്‌ളക്‌സ് പൊട്ടി വീണായിരുന്നു സ്‌കൂട്ടര്‍ യാത്രികയായ ശുഭശ്രീ മരിച്ചത്. പ്രസംഗം ചര്‍ച്ചയായതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നടപടി. കോളേജിന് നോട്ടീസ് അയച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മറ്റു കക്ഷികൾ മുന്നോട്ട് വന്നിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…