തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ സൂപ്പർ താരമാണ് തമന്ന. താരത്തിന്റെ മാതാപിതാക്കൾക്ക് കോവിഡ് -19 സ്ഥിരീകരിച്ചിരിക്കുകയാണ്. താൻ ഉൾപ്പെടെ മറ്റ് അംഗങ്ങൾ എല്ലാവരും കൊവിഡ് നെഗറ്റീവ് ആണെന്നും താരം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് തന്റെ മാതാപിതാക്കൾക്ക് രോഗലക്ഷണങ്ങൾ കണ്ടതെന്നും പിന്നീട് ടെസ്റ്റ് ചെയ്തപ്പോഴാണ് ഫലം അറിഞ്ഞതെന്നും താരം പറയുന്നുണ്ട്. തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഒരു കുറിപ്പ് പങ്കു വച്ചു കൊണ്ടാണ് താരം ഇക്കാര്യം ആരാധകരെ അറിയിക്കുന്നത്.
താരത്തിന്റെ വാക്കുകൾ:
കഴിഞ്ഞ ദിവസമാണ് എന്റെ മാതാപിതാക്കൾക്ക് കോവിഡ് ലക്ഷണങ്ങൾ കാണുന്നത്. മുൻകരുതലെന്നോണം വീട്ടിലെ എല്ലാവരും ഉടനെ കോവിഡ് പരിശോധനയ്ക്ക് വിധേയരായി. പരിശോധനാഫലം ഇപ്പോഴാണ് വന്നത്. നിർഭാഗ്യവശാൽ എന്റെ മാതാപിതാക്കളുടെ ഫലം പോസിറ്റീവാണ്. അധികാരികൾ അറിയിച്ച പ്രകാരം വേണ്ട മുൻകരുതലുകൾ എടുക്കുകയാണ് ഞങ്ങൾ.
ഞാനുൾപ്പടെയുള്ള കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് ഫലം നെഗറ്റീവ് ആണ്. ദൈവാനുഗ്രഹം കൊണ്ട് അവരുടെ ചികിത്സകൾ നന്നായി നടക്കുന്നുണ്ട്. നിങ്ങളുടെ പ്രാർത്ഥനകളും അനുഗ്രഹങ്ങളും എത്രയും പെട്ടെന്ന് രോഗമുക്തി നേടാൻ അവരെ സഹായിക്കും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…