ബിഗ്‌ബോസില്‍ ചര്‍ച്ചയായി മോഹന്‍ലാലിന്റെ കൈയ്യിലെ ടാറ്റു. ഇന്നലെ നടന്ന ബിഗ് ബോസ് ഷോയിലാണ് മോഹന്‍ലാല്‍ കൈയ്യില്‍ പുതിയ ടാറ്റൂവുമായി എത്തിയത്. ശ്രദ്ധയില്‍പ്പെട്ടത്. ടാറ്റൂവിനെക്കുറിച്ച് ബിഗ്ബോസ് താരങ്ങള്‍ മോഹന്‍ലാലിനോട് ചോദിച്ചപ്പോള്‍ മറുപടി ചിരിയില്‍ അദ്ദേഹം ഒതുക്കി. ബറോസ് എന്നാണ് താരം തന്റെ കയ്യിലെ ടാറ്റൂവില്‍ എഴുതിയിരിക്കുന്നത്.
മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ബറോസ്. സംവിധായകനായുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയയില്‍ വൈറലായിരുന്നു. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.
സന്തോഷ് ശിവനാണ് ഛായാഗ്രാഹകന്‍. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ജിജോ പുന്നൂസാണ് തിരക്കഥയും ടെക്നിക്കല്‍ ഡയറക്ടറും. പൃഥ്വിരാജ് ബറോസില്‍ പ്രധാന റോളിലുണ്ട്. പൃഥ്വിരാജ് ഉള്‍പ്പെട്ട രംഗങ്ങള്‍ കഴിഞ്ഞയാഴ്ച കൊച്ചിയില്‍ പൂര്‍ത്തിയാക്കിയിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…