ബിജു മേനോന്, ഗുരു സോമസുന്ദരം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് നാലാംമുറ. ഡിസംബര്‍ 23നായിരുന്നു ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ഇപ്പോഴിതാ ലഹരി വിരുദ്ധ ക്യാമ്പയിന് അവതരിപ്പിച്ചിരിക്കുകയാണ് നാലാംമുറ ടീം. ഇതിനെ പ്രശംസിച്ചും പൂര്‍ണ പിന്തുണ നല്‍കിയും സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ് രംഗത്തെത്തി. അടുത്തിടെ ചിത്രത്തിന്റെ സംവിധായകന് ദീപു അന്തിക്കാടുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
സാമൂഹിക പ്രസക്തിയുള്ള ഒരു ത്രില്ലര്‍ ചിത്രമാണ് നാലാം മുറ. ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമെങ്കില്‍ പോലും തീയേറ്ററുകളില്‍ കുടുംബ പ്രേക്ഷകരുടെ സാനിധ്യം ഏറെ ശ്രദ്ധേയമാണ്. ലഹരിയുടെ ഉപയോഗത്തിനെതിരെയുള്ള അതി ശക്തമായ ഒരു സന്ദേശം ചിത്രം പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കുന്നുണ്ട്. ചിത്രം മുന്നോട്ടുവയ്ക്കുന്ന ആശയത്തെക്കുറിച്ച് ചിത്രം കണ്ട ശേഷം സിവില്‍ ഏക്സൈസ് ഓഫീസര്‍ അബ്ദുല്‍ ബാസിത് പറഞ്ഞ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.
മികച്ച പ്രതികരണമാണ് തീയറ്ററുകളില്‍ ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തില്‍ ക്രൈംബ്രാഞ്ച് ഓഫിസറെയാണ് ബിജു മേനോന് അവതരിപ്പിച്ചിരിക്കുന്നത്. ദിവ്യപിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലന്‍സിയര്‍, പ്രശാന്ത് അലക്സാണ്ടര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൂരജ് വി ദേവാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. കിഷോര്‍ വാരിയത്ത്, സുധീഷ് പിള്ള, ഷിബു അന്തിക്കാട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…