ഭിന്നശേഷി കുട്ടികള്‍ക്കായി വികസിപ്പിച്ച ‘ഫിംഗര്‍ ഡാന്‍സ്’ കേരളത്തിലുടനീളുമുള്ള സ്‌കൂളുകളില്‍ എത്തിക്കാന്‍ ഡിക്യു ഫാമിലി; ഇമ്ത്യാസിന് ഇത് സ്വപ്‌നസാക്ഷാത്ക്കാരം

ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി വികസിപ്പിച്ച ‘ഫിംഗര്‍ ഡാന്‍സ്’ കേരളത്തിലുടനീളമുള്ള സ്‌കൂളുകളില്‍ എത്തിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി. ഭിന്നശേഷിയുള്ള കുട്ടികളുടെ ബുദ്ധിവികാസത്തിനുള്‍പ്പെടെ പ്രയോജനകരമായ കലാരൂപമാണ് ഫിംഗര്‍ ഡാന്‍സ്. കോറിയോഗ്രാഫറായ ഇമ്ത്യാസ് അബൂബക്കറാണ് ഈ കലാരൂപം വികസിപ്പിച്ചത്. ഇമ്ത്യാസിന്റെ ഏറെ നാളത്തെ ആഗ്രഹമാണ് ടോം ഇമ്മട്ടി ക്രിയേറ്റീവ് ഡയറക്ടറായിട്ടുള്ള ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിയിലൂടെ സാധ്യമാകുന്നത്.


കേരളത്തില്‍ അധികം പ്രചാരമില്ലാത്ത നൃത്തരൂപമാണ് ഫിംഗര്‍ ഡാന്‍സ്. പേരുപോലെതന്നെ കൈകളിലൂടെയാണ് ഇത് അവതരിപ്പിക്കുന്നത്. കേരളത്തില്‍ പ്രചാരമില്ലാതിരുന്ന ഫിംഗര്‍ ഡാന്‍സിനെ ലോകത്തിന്റെ നെറുകയിലെത്തിക്കുകയാണ് ഇമ്ത്യാസിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ലൈവ് ഷോയും മ്യൂസിക് വിഡിയോയും അവതരിപ്പിച്ചിട്ടുണ്ട്. ലോകത്തില്‍ തന്നെ ആദ്യമായിരുന്നു ഇത്. കൂടാതെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫിംഗര്‍ ഡാന്‍സ് അവതരിപ്പിച്ചതും ഇമ്ത്യാസാണ്. ഒരു സിനിമയിലും ഫിംഗര്‍ ഡാന്‍സ് അവതരിപ്പിച്ചിട്ടുണ്ട്. ഫിംഗര്‍ ഡാന്‍സിന് ഏകാഗ്രത ഏറെ ആവശ്യമുണ്ട്. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഫിംഗര്‍ ഡാന്‍സ് ഏറെ ഉപകാരപ്രദമാണെന്ന് ഇമ്ത്യാസ് പറയുന്നു. കേരളത്തിലെ എല്ലാ സ്‌കൂളിലേക്കും ഫിംഗര്‍ ഡാന്‍സ് എത്തിക്കുക എന്നതായിരുന്നു ആഗ്രഹം. അതിനുള്ള പിന്തുണ ഉണ്ടായിരുന്നില്ല. ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി ലോഞ്ചില്‍ ഇക്കാര്യം സൂചിപ്പിച്ചതോടെ അത് സാധ്യമാകുകയുമായിരുന്നു. ഡിക്യുഎഫിന്റെ നേതൃത്വത്തില്‍ കേരളത്തിലെ പതിനാല് ജില്ലകളിലുമുള്ള 324 സ്‌കൂളുകളിലേക്ക് ഫിംഗര്‍ ഡാന്‍സ് എത്തിക്കും. കൂടാതെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുകയും കുട്ടികളുടെ ഡെയ്‌ലി ആക്ടിവിറ്റിയുടെ ഭാഗമാകുകയും ചെയ്യാനാണ് തീരുമാനം.

ഇന്നലെയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിയുടെ ലോഞ്ച് നടന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് കലാകാരന്മാര്‍ക്കായി പ്രത്യേക സംരംഭം ഒരുക്കിയിരിക്കുന്നത്. പതിനായിരം കലാകാരന്മാര്‍ക്ക് അംഗത്വം നല്‍കുകയെന്നതാണ് കമ്മ്യൂണിറ്റിയുടെ ആദ്യലക്ഷ്യം. തങ്ങളുടെ കഴിവ് പുറത്തെടുക്കുവാന്‍ സാദ്ധ്യമായ ഒരു വേദി ലഭിക്കാത്ത കലാകാരന്മാര്‍ക്ക് ഒരു അവസരം നല്‍കുകയെന്നതാണ് ഈ കമ്മ്യൂണിറ്റിയുടെ ലക്ഷ്യം.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago