ആൻസൺ പോളിനെ നായകനാക്കി രാജസാഗർ സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രമാണ് താൾ. ചിത്രത്തിന്റെ ഏറെ പ്രതീക്ഷകൾ പകരുന്ന ട്രെയ്‌ലർ ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഏറെ നിഗൂഢതകളും വേറിട്ടൊരു പ്രമേയവുമാണ് ചിത്രത്തിന്റെ കാതലെന്ന് അടിവരയിടുന്ന ഒരു ട്രെയ്‌ലറാണ് ഇപ്പോൾ പുറത്തിറങ്ങിയിട്ടുള്ളത്. പ്രണയവും വിരഹവും സൗഹൃദവുമെല്ലാം ഈ ക്യാമ്പസ് ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ക്രിസ് തോപ്പിൽ, മോണിക്ക കമ്പട്ടി, നിഷീൽ കമ്പട്ടി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഡിസംബർ എട്ടിന് ചിത്രം തീയറ്ററുകളിൽ എത്തും.
യഥാർത്ഥ സംഭവങ്ങളെ അധികരിച്ച് ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഡോക്ടർ ജി കിഷോറാണ്. ആൻസൺ പോൾ, രാഹുൽ മാധവ്, രഞ്ജി പണിക്കർ, അജു വർഗീസ്, സിദ്ധാർഥ് ശിവ, നോബി, അരുൺ കുമാർ, ആരാധ്യ ആൻ, രോഹിണി, വിവിയ ശാന്ത്, മറീന മൈക്കിൾ, ദേവി അജിത്ത് തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. സിനു സിദ്ധാർഥ് ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രദീപ് ശങ്കർ ചിത്രത്തിന്റെ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സംഗീത് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈനർ – അരുൺ മനോഹർ, ആർട്ട് ഡയറക്ടർ – രഞ്ജിത് കൊതേരി, കൊറിയോഗ്രാഫി – സജ്‌ന നജം, മേക്കപ്പ് – അനിൽ നേമം. സംഗീതം & പശ്ചാത്തല സംഗീതം – ബിജിബാൽ, സൗണ്ട് & മിക്‌സിംഗ് – കരുൺ പ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ – കിച്ചു ഹൃദയ് മല്ല്യ, പി ആർ ഓ – പ്രതീഷ് ശേഖർ, ഡിസൈൻ – മമിജോ. സ്നേഹം മൂവിസാണ് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…