Categories: Malayalam

നിനക്കും ഒരമ്മയില്ലേ ? എങ്ങനെ തോന്നുന്നു ഇങ്ങനെ ചെയ്യാൻ;സോഷ്യൽ മീഡിയയിൽ അപകീർത്തിപെടുത്തിയ വ്യക്തികൾക്കെതിരെ താരാ കല്യാൺ [VIDEO]

സീരിയൽ താരവും നർത്തകിയുമായ താരാ കല്യാണിന്റെ മകളുടെ വിവാഹ ആഘോഷ ചടങ്ങിനിടയിൽ പകർത്തിയ ഒരു രംഗം ചിത്രമാക്കി മോശപ്പെട്ട രീതിയില്‍ ഇപ്പോൾ പ്രചരിക്കുകയാണ്. ഇതിനെതിരെ മറുപടിയുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയ്ക്കെതിരെ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം. ഇതു ചെയ്തവരെ വെറുക്കുന്നതായും ഒരു സ്ത്രീ എന്ന പരിഗണന നൽകണമെന്നും കണ്ണീരണിഞ്ഞുകൊണ്ട് താരം വീഡിയോയിലൂടെ പറയുകയുണ്ടായി. സമൂഹമാധ്യമങ്ങളിൽ തന്റെ ഒരു ചിത്രം വൈറലാകുന്നു എന്നും തന്റെ മകളുടെ വിവാഹം ഒറ്റയ്ക്ക് നടത്തുവാൻ ധൈര്യം ഇല്ലാഞ്ഞിട്ടാണ് ഭഗവാനെ കൂട്ടുപിടിച്ച് എന്നും താരം പറയുന്നു.

ഒരു വീഡിയോയിലെ ചിത്രം കട്ട് ചെയ്തെടുത്ത വ്യക്തിയോട് താരത്തിനു ചോദിക്കുവാൻ ഒന്നേയുള്ളൂ. “നിന്റെയൊക്കെ മനസ്സ് കല്ലാണോ ?നിനക്കുമില്ലേ വീട്ടിൽ അമ്മയൊക്കെ. ഈ ജന്മം ഞാനെന്ന വ്യക്തി ഒരിക്കലും നിന്നോട് പൊറുക്കില്ല. നിന്റെ അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടേ” എന്നാണ് താരം പറയുന്നത്. ഇത് പോസ്റ്റ് ചെയ്ത ആളിനോട്, പ്രചരിപ്പിച്ചവരോട്, കമന്റ് ചെയ്ത് ആഘോഷിച്ചവരോട് അവരെ വെറുക്കുന്നു എന്നും ഒരു സ്ത്രീയാണ് എന്നെങ്കിലും ഇതു ചെയ്യുന്നവർ പരിഗണിക്കണമായിരുന്നു എന്നും ഒരു അമ്മയാണ് താൻ എന്നും താര പറയുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago