Categories: Celebrities

‘ഇത്രയേറെ വേദനിച്ചിട്ടും അവരുടെ വാക്കുകളില്‍ മാന്യതയുണ്ട്!!! താരയ്ക്ക് സപ്പോര്‍ട്ടുമായി സോഷ്യല്‍മീഡിയ

സംസ്‌കാര സമ്പന്നര്‍ എന്ന് അഭിമാനിക്കുന്ന മലയാളികള്‍ക്ക് മുന്നിലാണു താരാകല്യാണ്‍ എന്ന കലാകാരി നെഞ്ചുപൊട്ടിപോകുന്ന സങ്കടത്തില്‍ പ്രതികരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആകുന്നു.സൗഹ്യദം പ്രണയം വിവാഹം..വിവാഹമോചനം തുടങ്ങി എന്തിലും ഏതിലും ലൈംഗികതയെ കാണുന്ന ചിന്താഗതി ഉണ്ടാകുന്നത് മാനസിക രോഗമാണെന്ന് ആദ്യം മനസിലാക്കണമെന്നും ഒരു നിമിഷത്തെ സന്തോഷത്തിനു വേണ്ടി നിര്‍മ്മിച്ചു വിടുന്ന ഫോട്ടോ ട്രോളുകള്‍ കൊണ്ട് നിങ്ങള്‍ എന്താണ് ജീവിതത്തില്‍ നേടുന്നത് എന്നും ഷാഹിന സോഷ്യല്‍മീഡിയയിലൂടെ തുറന്ന ടിച്ചു.താര കഴിഞ്ഞ ദിവസം കരഞ്ഞുകൊണ്ട് സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്ത വീഡിയോ കണ്ടിട്ട് വിഷമം അല്ല…ശരിക്കും കരഞ്ഞു.എത്രയെത്ര പ്രശ്‌നങ്ങളെ അതിജീവിച്ചിട്ടാകും അവര്‍ ആ കല്യാണം നടത്തിയത് എന്നോര്‍ക്കണമെന്നും യുവതി കുറിച്ചു.

കുറിപ്പ് വായിക്കാം:

ഈ വീഡിയോ കാണാത്തവര്‍ കാണണം.സംസ്‌കാര സമ്പന്നര്‍ എന്ന് അഭിമാനിക്കുന്ന മലയാളികള്‍ക്ക് മുന്നിലാണു താരാകല്യാണ്‍ എന്ന കലാകാരി നെഞ്ചുപൊട്ടിപോകുന്ന സങ്കടത്തില്‍ പ്രതികരിക്കുന്നത്….
എങ്ങനെയാണു മനുഷ്യര്‍ ഇത്രയും അധപതിക്കുന്നത്? ആരാണു മറ്റുള്ളവരുടെ ജീവിതത്തില്‍ ഇടപെടാന്‍ നിങ്ങള്‍ക്ക് അവകാശം തന്നിരിക്കുന്നത്?സൗഹ്യദം പ്രണയം വിവാഹം..വിവാഹമോചനം തുടങ്ങി എന്തിലും ഏതിലും ലൈംഗികതയെ കാണുന്ന ചിന്താഗതി ഉണ്ടാകുന്നത് മാനസിക രോഗമാണെന്ന് തിരിച്ചറിയണം.ഒരു നിമിഷത്തെ സന്തോഷത്തിനു വേണ്ടി നിര്‍മ്മിച്ചു വിടുന്ന ഫോട്ടോ ട്രോളുകള്‍ കൊണ്ട് എന്താണവര്‍ നേടുന്നത്? ഈ വീഡിയോ കണ്ടിട്ട് വിഷമം അല്ല…ശരിക്കും കരഞ്ഞു.എത്രയെത്ര പ്രശ്‌നങ്ങളെ അതിജീവിച്ചിട്ടാകും അവര്‍ ആ കല്യാണം നടത്തിയത്.കൂട്ടിനു ആണ്‍ തുണയില്ലെങ്കില്‍ എന്തും പറയാമെന്ന ധാരണയില്‍ കാണിച്ചതിനെ ന്യായീകരിക്കാന്‍ കഴിയില്ല

I hate that bastard…really.. ആദ്യയിട്ടാ ഇത്രയും രോക്ഷത്തില്‍ എഴുതേണ്ടിവന്നത്….’ഇത്രയേറെ വേദനിച്ചിട്ടും അവരുടെ വാക്കുകളില്‍ മാന്യതയുണ്ട്.ഒറ്റയ്ക്ക് ജീവിക്കുന്നവളുടെ അതിജീവനത്തിന്റെ കരുത്തുണ്ട്.’എന്താണീ ജീവിതത്തില്‍ സ്ത്രീകളുടെ സന്തോഷത്തിനു പുരുഷന്മാര്‍ നല്‍കുന്ന അളവുകോല്‍?വീടും കാറും എസി റൂമും വന്‍ സൗഹ്യദവലയങ്ങളിലെ പൊട്ടിച്ചിരിയും ബാങ്ക് ബാലന്‍സും ഒക്കെയാണോ.?എങ്കില്‍ തെറ്റി.ഒറ്റപ്പെട്ടതുരുത്തില്‍ ജീവിതത്തെ കെട്ടിയിട്ട് അഭിനയിച്ചു ജീവിക്കുന്നവര്‍ക്ക് മുകളില്‍ പറഞ്ഞ സൗഭാഗ്യത്തെ എടുത്തെറിയാന്‍ കഴിയാത്തത് സമൂഹത്തിന്റെ ഇത്തരം വിചാരണകളെ/ ലൈംഗികതയില്‍ ചേര്‍ത്തു വെയ്ക്കുന്ന ട്രോളുകളെ ഭയന്നിട്ടാണ്.കാരണം നിങ്ങളുടെ ഒക്കെ മുന്‍പില്‍ ആ സൗഭാഗ്യങ്ങളേ കാണു.അതുകൊണ്ട് തന്നെ അവള്‍ക്ക്/ അവനു എന്തിന്റെ കുറവായിട്ടാ…എന്ന് ചിന്തിക്കാനേ കഴിയൂ.ഓരോ ജീവിതവും രഹസ്യങ്ങളുടെ കലവറയാണ്. അതിനെ അതിജീവിക്കുന്നവരെ വെറുതെ വിടൂ..ഒരാളെ കെട്ടിപ്പിടിച്ചാല്‍..ഉമ്മ വെച്ചാല്‍..കൂടെ കിടന്നാല്‍ അതു അവരുടെ വ്യക്തിപരമായ കാര്യമെന്ന് മനസ്സിലാക്കാന്‍ കഴിയാതെ ഒളിഞ്ഞുനോക്കുന്ന എല്ലാ നാറികള്‍ക്കും നടുവിരല്‍ നമസ്‌കാരം.ഈ ചെറ്റത്തരം ചെയ്തത് ആരായാലും നിയമപരമായി നേരിടണം…….

ആര്‍ ഷഹിന

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago