ബോളിവുഡിലെ നിത്യഹരിത നായികമാരിൽ ഒരാളാണ് തബു. അതേപോലെ തന്നെ തമിഴ് പ്രേക്ഷകരുടെയും പ്രിയപ്പെട്ട നായികയാണ് തബു. തല അജിത്തിനൊപ്പം കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, മണിരത്‌നം ചിത്രം ഇരുവർ, കതിർ ചിത്രം കാതൽ ദേശം, അർജുനൊപ്പം തായിൻ മണിക്കൊടി, വിക്രത്തിനൊപ്പം ഡേവിഡ് എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് തബു തമിഴ് പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്. ബോളിവുഡിലും ശക്തമായ റോളുകളാണ് താരം കൈകാര്യം ചെയ്യുന്നത്. അന്താധുനിലെ കഥാപാത്രത്തിന് വമ്പൻ പ്രതികരണമാണ് ലഭിച്ചത്.
ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത് തബു അഭിനയിക്കുന്ന ‘എ സ്യൂട്ടബിൾ ബോയ്’ എന്ന സീരീസാണ്. 8 എപ്പിസോഡുകളുള്ള ഈ സീരീസ് വിക്രം സേത്തിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണിത്. മീര നായരാണ് സംവിധാനം. 1950കളിലെ കഥ പറയുന്ന ചിത്രത്തിൽ ലത മെഹ്‌റ എന്ന യുവതിയുടെ ജീവിതമാണ് കാണിക്കുന്നത്. സഈദ ഭായ് എന്ന കഥാപാത്രത്തെയാണ് തബു അവതരിപ്പിക്കുന്നത്. സഈദ ഭായ് തന്നെക്കാൾ ഏറെ പ്രായം കുറഞ്ഞ മാൻ കപൂർ എന്ന യുവാവുമായി പ്രണയത്തിലാണ്. യഥാർത്ഥ ജീവിതത്തിൽ 48 വയസുള്ള തബുവും 24 വയസ്സുള്ള ഇഷാനും തമ്മിലുള്ള ലിപ്‌ലോക്കും ഇന്റിമേറ്റ് രംഗങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ജൂലൈ 26 മുതൽ ഈ സീരീസ് ബിബിസിയിൽ പ്രേക്ഷപണം തുടങ്ങും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…