Categories: Tamil

സ്വാന്ത്വനസ്പർശവുമായി തല അജിത്;കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഒന്നേകാൽ കോടി സംഭാവന ചെയ്ത് താരം

രാജ്യമാകെ കൊറോണ വൈറസിനെ ഭീതിയിൽ ആയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് വേണ്ടി നിരവധി താരങ്ങൾ സംഭാവനകൾ നൽകിയിരുന്നു. വിജയ് സേതുപതി, വിജയ്, സൂര്യ, കാർത്തി എന്നിവരെല്ലാം സംഭാവനകൾ നൽകിയിരുന്നു. രണ്ട് കോടി സംഭാവന നൽകി തെലുങ്ക് സൂപ്പർ താരം പവൻ കല്യാണും എത്തിയിരുന്നു. ഇപ്പോൾ വാർത്തയാകുന്നത് തമിഴ് നടൻ അജിത്ത് നൽകുന്ന സംഭാവനയാണ്. ഒന്നേകാൽ കോടി രൂപയാണ് അജിത് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

പ്രധാനമന്ത്രിയുടെ പിഎം കെയർ ഫണ്ടിലേക്ക് 50 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 50 ലക്ഷം രൂപയും നൽകിയ അജിത് സിനിമാ രംഗത്ത് പ്രവര്‍ത്തക്കുന്ന ദിവസ വേതനക്കാരെ സഹായിക്കാന്‍ സംഭാവന ചെയ്യണമെന്ന് ഫിലിം എംപ്ലോയിസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്‌സി) ആവശ്യപ്പെട്ടതിനെ തുടർന്ന് സിനിമ സംഘടനക്ക് 25 ലക്ഷം രൂപയും നൽകി.

ഇന്നലെ മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലും സംഭവനയുമായി രംഗത്ത് എത്തിയിരുന്നു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആണ് മോഹൻലാൽ സംഭാവന നൽകിയത്. 50 ലക്ഷം രൂപയാണ് മോഹൻലാൽ സംഭാവന നൽകിയത്. ഇത്രയും വലിയ തുക സംഭാവന ചെയ്യുന്ന മലയാളത്തിലെ ആദ്യ താരം മോഹൻലാൽ കൂടിയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മോഹൻലാൽ പൂർണ പിന്തുണ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago