Thala Ajith makes a surprise visit at Marakkar location; video
മോഹൻലാൽ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ. എന്നാൽ, ചിത്രം ഒ ടി ടിയിലാണോ അതോ തിയറ്ററിലാണോ റിലീസ് ചെയ്യുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇപ്പോൾ തമിഴ് സൂപ്പർസ്റ്റാർ തല അജിത്ത് മരക്കാർ ലൊക്കേഷനിൽ നടത്തിയ അപ്രതീക്ഷിത സന്ദർശനത്തിന്റെ വീഡിയോ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.
അതേസമയം, മരക്കാർ ഒ ടി ടി റിലീസ് ആയിരിക്കുമോ അല്ലെങ്കിൽ തിയറ്റർ റിലീസ് ആയിരിക്കുമോ എന്ന കാര്യത്തിൽ ചർച്ച തുടരുകയാണ്. നിലവിലെ സാഹചര്യത്തിൽ തിയറ്ററിൽ സിനിമ റിലീസ് ചെയ്താൽ വലിയ നഷ്ടം വരുമെന്നാണ് നിർമാതാവായ ആന്റണി പെരുമ്പാവൂരിന്റെ പക്ഷം. മരക്കാർ തിയറ്റർ റിലീസുമായി ബന്ധപ്പെട്ട് ഫിലിം ചേംബറിന് മുമ്പാകെ ആന്റണി പെരുമ്പാവൂർ നിബന്ധനകൾ വെച്ചിരുന്നു.
സിനിമ തിയറ്ററുകളിൽ 25 ദിവസമെങ്കിലും പ്രദർശിപ്പിക്കുമെന്ന മിനിമം ഗാരന്റി നൽകണം, തിയറ്ററുകളിൽ നിന്ന് 50 കോടി രൂപയെങ്കിലും വേണം എന്നിവ ആയിരുന്നു പ്രധാന നിബന്ധനകൾ. എന്നാൽ, ഈ പ്രതിസന്ധി ഘട്ടത്തിൽ ഇത്രയധികം പണം നൽകാൻ കഴിയില്ലെന്നാണ് പല തിയറ്റർ ഉടമകളുടെയും നിലപാട്. അതേസമയം, മരക്കാർ തിയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മന്ത്രി സജി ചെറിയാൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. നാളെ നടക്കുന്ന ചർച്ചയക്കു ശേഷം മാത്രമായിരിക്കും ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുക.
പ്രിയദർശൻ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമിച്ചിരിക്കുന്നത്. എൺപതു കോടിയോളം രൂപ ചെലവിട്ടു അഞ്ചു ഭാഷകളിൽ ആയി ഒരുക്കിയ ഈ ചിത്രം ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരം ഉൾപ്പെടെ, മൂന്നു ദേശീയ അവാർഡുകളും മൂന്നു സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്.
മോഹന്‍ലാലിനൊപ്പം അര്‍ജുന്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് എന്നിവരും മരക്കാറിലുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ റോയ് സി ജെ എന്നിവരാണ് മരക്കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. തിരുനാവുക്കരശ് ആണ് മരക്കാറിന്റെ ക്യാമറ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…