ഒരു സ്പോർട്സ് ത്രില്ലർ ചിത്രമായ ദളപതി 63ക്കായി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ്.വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം വിജയുടെ കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിലൊന്നായിട്ടാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. തെറി,മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം വിജയും അറ്റ്ലീയും വീണ്ടുമൊന്നിക്കുന്ന സിനിമയാണ് ദളപതി 63.ആദ്യ രണ്ടു ചിത്രങ്ങളും ഹിറ്റാക്കിയ ഈ കൂട്ടുകെട്ടിൽ പിറക്കുന്ന ദളപതി 63ക്ക് വലിയ പ്രതീക്ഷയാണ് പ്രേക്ഷകർ നൽകുന്നത്.വനിതാ ഫുട്ബോള്‍ ടീമിനെ പരിശീലിപ്പിക്കാനായി എത്തുന്ന കോച്ചായിട്ടാണ് വിജയ് ചിത്രത്തിലെത്തുന്നത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ വൈകിട്ട് 6 മണിക്ക് പുറത്തിറങ്ങും.രണ്ടാം ലുക്ക് 22ന് പുലർച്ചെ രാവിലെ 12 മണിക്കാണ് പുറത്ത് വരുന്നത്.ദളപതി വിജയ്യുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്തിറക്കുന്നത്.
ചിത്രത്തിൻറെ സാറ്റലൈറ്റ് റൈറ്റ്സ് ഇപ്പോൾ വിറ്റുപോയി എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ . സൺ ടിവി ആണ് ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയാകുന്നതിനു മുൻപുതന്നെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയത് എന്നാണ് ലഭിക്കുന്ന സൂചനകൾ. ഏകദേശം 28 കോടിയോളം രൂപക്കാണ് സൺ ടിവി സംരക്ഷണാവകാശം സ്വന്തമാക്കിയത് . വിജയുടെ മുൻ ചിത്രമായ സർക്കാർ നിർമ്മിച്ചത് സൺ ടിവി തന്നെയായിരുന്നു.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…