ലോകമെമ്പാടുമുള്ള ദളപതി വിജയ് ആരാധകർക്ക് ഇന്ന് ആഘോഷദിനമാണ്. കാരണം മറ്റൊന്നുമല്ല, തങ്ങളുടെ ഇഷ്ടതാരത്തിന്റെ പിറന്നാൾ ആണിന്ന്. പ്രേക്ഷകരുടെ ഇഷ്ടതാരം വിജയിക്ക് ഇന്ന് നാൽപ്പത്തിയൊമ്പതാം പിറന്നാൾ ആണ്. പിറന്നാൾ ആഘോഷത്തിന് തുടക്കം കുറിച്ച് വിജയിയുടെ പുതിയ ചിത്രം ലിയോയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞദിവസം റിലീസ് ചെയ്തിരുന്നു.
ഒക്ടോബർ 19ന് തിയേറ്ററുകളിൽ എത്തുന്ന ബ്രഹ്മാണ്ഡ കൊമേർഷ്യൽ ചിത്രത്തിന്റെ ആദ്യ ഒഫിഷ്യൽ പോസ്റ്റർ ആണ് ദളപതിയുടെ പിറന്നാൾ ദിനത്തിന്റെ ആദ്യ സെക്കന്റിൽ പുറത്തിറക്കിയത്. വിജയ് ആലപിച്ച ഞാൻ റെഡിയാ എന്ന ലിയോയിലെ ആദ്യ ഗാനവും റിലീസ് ചെയ്തു. മുൻ സിനിമകളെ പോലെ ഒരു ദിനം മുന്നേ സസ്പെൻസുകൾ പുറത്തുവിടാത്ത വിജയുടെ പിറന്നാൾ ദിനം പൂർണമായും കളർഫുൾ ആകുകയാണ് ടീം ലിയോ.
അതേസമയം, ലോകേഷ് കനകരാജ് യൂണിവേഴ്സിന്റെ അടുത്ത ചിത്രമാണോ ലിയോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ലോകേഷ് സൃഷ്‌ടിച്ച ലോകേഷ് സിനിമ യൂണിവേഴ്സ് കമൽ ഹാസൻ, സൂര്യ തുടങ്ങി വമ്പൻ താരങ്ങളുടെ സാന്നിധ്യത്തിൽ സമ്പന്നമാണ്. സൂപ്പർ താരം വിജയിനോടൊപ്പം ഈ ലോകത്തിലേക്ക് എന്ത് കൂട്ടിച്ചേർക്കൽ എന്നതിനെക്കുറിച്ചുള്ള ആകാംഷയാണ് പ്രേക്ഷകർക്ക്. വിജയുടെ അറുപത്തി എഴാമത്തെ ചിത്രമാണ് ലിയോ. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം വാസുദേവ് മേനോൻ, മൻസൂർ അലി ഖാൻ എന്നിവരടങ്ങുന്ന സംഘമാണ് ലിയോയിലുള്ളത്. അനിരുദ്ധ് ആണ് സംഗീത സംവിധാനം. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…