ദളപതി വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ലിയോ. വമ്പൻ വിജയം നേടിയ മാസ്റ്ററിനു ശേഷം ഈ ടീം ഒന്നിക്കുന്ന ചിത്രമാണ് ലിയോ. ലിയോ സിനിമയുടെ ചിത്രീകരണം നിലവിൽ കശ്മീരിൽ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ പുറത്തു വന്നപ്പോൾ തന്നെ ചിത്രത്തിലെ വിജയിയുടെ ലുക്കും പുറത്തു വന്നിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു വീഡിയോ ലീക്ക് ആയിരിക്കുകയാണ്.
ഇതിൽ വിജയിയെ കാണാൻ സാധിക്കുന്നത് ടൈറ്റിൽ വീഡിയോയിൽ കണ്ടതിൽ നിന്ന് മാറ്റമില്ലാത്ത ലുക്കിലാണ്. അതേസമയം, ചിത്രത്തിൽ വിജയിക്ക് മറ്റൊരു ലുക്ക് കൂടി ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ നായികയായി എത്തുന്നത് തൃഷയാണ്. അതേസമയം, വില്ലൻ വേഷത്തിൽ ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്ത് ആണ് എത്തുന്നത്.
ചിത്രം രചിച്ചിരിക്കുന്നത് ലോകേഷ് കനകരാജ് – രത്ന കുമാർ – ധീരജ് വൈദി എന്നിവർ ചേർന്നാണ്. അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കുന്ന ചിത്രത്തിൽ ആക്ഷൻ കിംഗ് അർജുൻ, സംവിധായകനായ മിഷ്കിൻ, ഗൗതം വാസുദേവ് മേനോൻ, മലയാള താരം മാത്യു തോമസ്, സാൻഡി, പ്രിയ ആനന്ദ് എന്നിവരും വേഷമിടുന്നു. മനോജ് പരമഹംസയാണ് ക്യാമറ. എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജ് ആണ്. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ലിയോ ഈ വർഷം ഒക്ടോബർ 19 നാണ് റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ആക്ഷൻ ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണോ എന്നറിയാൻ കൂടിയുള്ള ആകാംക്ഷയിലാണ് ആരാധകർ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…