ഷൂട്ടിംഗ്‌ തുടങ്ങിയിട്ടില്ല; ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുമില്ല; എന്നിട്ടും 240 കോടി നേടി വിജയ് – ലോകേഷ് കനകരാജ് ചിത്രം..!

ദളപതി വിജയ്‌യുടെ ആരാധകർ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ വരിസുവിന്റെ റിലീസിനായി തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. നെൽസൺ സംവിധാനം ചെയ്ത ബീസ്റ്റിനു ശേഷം വിജയ് നായകനായി എത്തുന്ന അടുത്ത ചിത്രം കൂടിയാണ് വാരിസു. തെലുങ്ക് സിനിമയിലെ ഹിറ്റ്‌മേക്കറായ വംസി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധാനം. രാശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രം പ്രീ റിലീസ് ബിസിനസ്സിൽ നിന്ന് തന്നെ ഇതിനകം 195 കോടി രൂപ സ്വന്തമാക്കി കഴിഞ്ഞു.

ഈ ചിത്രത്തോടൊപ്പം തന്നെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം കൂടിയാണ് ലോകേഷ് കനകരാജ് സംവിധാനം നിർവഹിക്കുന്ന വിജയ് ചിത്രം. ഗ്യാങ്സ്റ്റർ റോളിൽ വിജയ് എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഡിസംബർ അഞ്ചിന് തുടങ്ങുമെന്നാണ് അറിയുവാൻ കഴിയുന്നത്. ചിത്രത്തിൽ ഏഴോളം വില്ലന്മാർ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. നിവിൻ പോളി, സഞ്ജയ് ദത്ത്, വിശാൽ, ഗൗതം വാസുദേവ് മേനോൻ എന്നിങ്ങനെ നിരവധി പേരുകളാണ് വില്ലന്മാരുടെ ലിസ്റ്റിൽ ഉള്ളത്. പഴയകാല വില്ലനായ മൻസൂർ അലി ഖാനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ലോകേഷിന്റെ നിർദ്ദേശപ്രകാരം അറുപത് വയസ്സുകാരനായ മൻസൂർ അലി ഖാൻ ജിമ്മിൽ ചേർന്ന് കഠിനമായ വർക്ക് ഔട്ട് തുടങ്ങിയിട്ടുമുണ്ട്. അദ്ദേഹത്തിന്റെ ഫോട്ടോസും വീഡിയോസും സോഷ്യൽ മീഡിയ കീഴടക്കുകയാണ്. കാർത്തി നായകനായ കൈതിയിൽ മൻസൂർ അലി ഖാനെയാണ് ലോകേഷ് ആദ്യം നായകനായി തീരുമാനിച്ചിരുന്നത്. കമൽ ഹാസൻ നായകനായ വിക്രത്തിലെ ഒരു ഫൈറ്റ് സീനിൽ മൻസൂർ അലി ഖാനുള്ള ട്രൈബ്യൂട്ടായി ചക്കു ചക്കു വാത്തികുച്ചി എന്ന ഗാനം ലോകേഷ് അവതരിപ്പിച്ചിരുന്നു.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള മറ്റൊരു വാർത്തയും ഏവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും നടത്തിയിട്ടില്ല. എന്നിട്ടും ചിത്രം ഇപ്പോൾ 240 കോടി രൂപ നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് 160 കോടിക്ക് നെറ്റ്ഫ്ലിക്സ് നേടിയെടുത്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കൂടാതെ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ്സ് 80 കോടിക്ക് സൺ ടിവിയും കരസ്ഥമാക്കിയതായി റിപ്പോർട്ടുകളുണ്ട്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago