കല്യാണപ്പാട്ടുമായി ‘അയൽവാശി’ എത്തി; ഇത്തവണത്തെ ഈദ് തിയറ്ററിൽ ‘അയൽവാശി’ക്കൊപ്പം

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവനടൻ സൗബിൻ ഷാഹിർ നായകനായി എത്തുന്ന പുതിയ ചിത്രമാണ് അയൽവാശി. ചിത്രത്തിലെ കല്യാണപ്പാട്ട് കഴിഞ്ഞദിവസം റിലീസ് ചെയ്തു. തണ്ടലുബാരിയേ എന്ന പേരിൽ എത്തിയ ഗാനത്തിന് മികച്ച വരവേൽപ്പാണ് ലഭിച്ചത്. മ്യൂസിക് 24 7 ന്റെ യുട്യൂബ് ചാനലിലൂടെയാണ് പാട്ട് റിലീസ് ചെയ്തത്. സുഹൈൽ കോയയുടെ വരികൾക്ക് ജേക്സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. അശ്വിൻ വിജയൻ, അഖിൽ ജെ ചന്ദ്, ശ്രുതി ശിവദാസ്, വൈഗ നമ്പ്യാ‍ർ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഇത്തവണത്തെ ഈദ് കാലത്ത് തിയറ്ററുകൾ കീഴടക്കാൻ ആണ് അയൽവാശി എത്തുന്നത്. നവാഗതനായ ഇർഷാദ് പരാരി ആണ് അയൽവാശിയുടെ രചനയും സംവിധാനവും. ഫാമിലി കോമഡി എന്റർടയിനർ ആയി ഒരുക്കിയിരിക്കുന്ന ചിത്രം ഏപ്രിൽ 21ന് തിയറ്ററുകളിൽ എത്തും. സൗബിൻ ഷാഹിർ, നിഖില വിമൽ, ബിനു പപ്പു, നസ്ലൻ, ലിജോമോൾ ജോസ്, പാർവതി ബാബു, അജ്മൽ ഖാൻ, ഗോകുലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ‘അയൽവാശി’ നിർമിക്കുന്നത്. ഇർഷാദിന്റെ സഹോദരനുമായ മുഹ്‌സിൻ പരാരിയും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്. പൃഥ്വിരാജിന്റെ സഹ സംവിധായകനായി പ്രവർത്തിച്ച ഇർഷാദ് പരാരി ‘ലൂസിഫർ’ എന്ന ചിത്രത്തിന്റെ സംവിധാന സഹായി ആയിരുന്നു.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago