നടൻ ദിലീപ് നിർമിച്ച് സഹോദരൻ അനൂപ് സംവിധാനം ചെയ്യുന്ന ചിത്രം ‘തട്ടാശ്ശേരി കൂട്ടം’ നവംബറിൽ തിയറ്ററുകളിലേക്ക്

നടൻ ദിലീപിന്റെ സഹോദൻ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ തട്ടാശ്ശേരി കൂട്ടം നവംബറിൽ റിലീസ് ചെയ്യും. അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിന്റ റിലീസ് വിശേഷം സോഷ്യൽ മീഡിയയിലൂടെ നടൻ ദിലീപ് തന്നെയാണ് അറിയിച്ചത്. ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനിയൻ അനൂപ് പത്മനാഭൻ ആണ്. സന്തോഷ് എച്ചിക്കാനം ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ദിലീപിന്റെ സഹോദരൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു എന്നത് തന്നെയാണ് തട്ടാശ്ശേരി കൂട്ടം സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. അർജുൻ അശോകൻ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2020 വർഷം ആദ്യമായിരുന്നു അനിയൻ സിനിമ സംവിധാനം ചെയ്യാൻ പോകുകയാണെന്ന വിശേഷം ദിലീപ് ആരാധകരുമായി പങ്കുവെച്ചത്.

ഗണപതി, അനീഷ്, അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവന്‍, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷ്മി, ഷൈനി സാറ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജീവ് നായര്‍,സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് ശരത് ചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ഒന്‍പതാമത്തെ ചിത്രമാണിത്. നിവിൻ പോളി, അജു വർഗീസ് തുടങ്ങി നിരവധി നവാഗതർക്ക് സിനിമയിൽ ആദ്യമായി അവസരം ഒരുക്കിയത് ദിലീപിന്റെ ഗ്രാൻഡ് പ്രൊഡക്ഷൻസ് ആയിരുന്നു. ഗ്രാൻഡ് പ്രൊഡക്ഷൻസ് നിർമിച്ച മലർവാടി ആർട്സ് ക്ലബ് ആയിരുന്നു നിവിന്റെയും അജുവിന്റെയും ആദ്യചിത്രം. ഞാൻ സ്റ്റീവ് ലോപസ്, അന്നയും റസൂലും, ചന്ദ്രേട്ടൻ എവിടെയാ, നിദ്ര തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സന്തോഷ് എച്ചിക്കാനം തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്. ജിതിൻ സ്റ്റാൻസിലാവോസാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. പ്രൊജക്ട് ഹെഡ് റോഷൻ ചിറ്റൂർ, കോ . പ്രൊഡ്യൂസ് ചന്ദ്രൻ അത്താണി,ശരത് ജി നായർ, ബൈജു ബി ആർ, കഥ ജിയോ പി വി, എഡിറ്റർ വി സാജൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സുധീഷ് ഗോപിനാഥ്, കലാ സംവിധാനം അജി കുറ്റിയാണി, ഗാനരചന ബി കെ ഹരിനാരായണൻ – രാജീവ് ഗോവിന്ദൻ – സഖി എൽസ, ചമയം റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം സഖി എൽസ, നിർമ്മാണ നിർവ്വഹണം ഷാഫി ചെമ്മാട്, സ്റ്റിൽസ് നന്ദു എന്നിവരാണ് അണിയറയിൽ.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago