പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചേരുവകള്‍; രസിപ്പിച്ച് അര്‍ജുന്‍ അശോകന്റെ തട്ടാശ്ശേരി കൂട്ടം

സൗഹൃദവും പ്രണയവും പ്രതികാരവുമെല്ലാം ചേര്‍ന്നൊരു ചിത്രം, അര്‍ജുന്‍ അശോകന്‍ നായകനായി എത്തിയ തട്ടാശ്ശേരി കൂട്ടത്തെ അങ്ങനെ വിശേഷിപ്പിക്കാം. ദിലീപിന്റെ സഹോദരന്‍ അനൂപ് പത്മനാഭന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് തട്ടാശ്ശേരി കൂട്ടം. ഫാന്റസിയുടെ അകമ്പടിയില്ലാത്ത സാധാരണമായ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് ചിത്രത്തിന്റെ കഥപറച്ചില്‍. ചിരിക്കൂട്ടുകള്‍ക്കൊപ്പം ഇടയ്ക്ക് ത്രില്ലര്‍ സ്വഭാവവും ചിത്രം കൈവരിക്കുന്നുണ്ട്. അത് ചിത്രത്തെ വ്യത്യസ്തമാക്കുന്നു.

സഞ്ജയ് എന്ന ചെറുപ്പക്കാരനേയും അയാളുടെ സൗഹൃദ വലയത്തേയും ചുറ്റിപ്പറ്റിയാണ് ചിത്രം പുരോഗമിക്കുന്നത്. ഇതിനിടെയില്‍ സഞ്ജുവിന്റെ അമ്മാവനും കടന്നു വരുന്നു. ഐഎഎസ് ക്ലാസുകളില്‍ അലക്ഷ്യമായി പങ്കെടുക്കുകയും ചങ്ങാതിമാര്‍ക്കൊപ്പം സമയം ചിലവഴിക്കുകയും ചെയ്യുന്ന സഞ്ജയിയുടെ ജീവിതത്തില്‍ പ്രണയം കടന്നുവരുന്നതോടെ ചിത്രത്തിന്റെ ഗതി മാറുകയാണ്. ഒരുഘട്ടത്തില്‍ സഞ്ജയിയുടെ സമ്പാദ്യം മുഴുവന്‍ കൊള്ളയടിക്കപ്പെടുകയും പെരുവഴിയിലാകുകയും ചെയ്യുന്നുണ്ട്. അതിന് പ്രതികാരം വീട്ടാന്‍ സഞ്ജയും സുഹൃത്തുക്കളും ഇറങ്ങിത്തിരിക്കുന്നതോടെ ചിത്രത്തിന് ത്രില്ലര്‍ സ്വഭാവം കൈവരുന്നു. കേസിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ എത്തുന്ന സാധാരണക്കാരായ ആളുകള്‍ക്ക് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളും ചിത്രം പറഞ്ഞുപോകുന്നുണ്ട്.

കഥയും കഥാപാത്രവും ആവശ്യപ്പെടുന്ന എല്ലാ ഭാവങ്ങളും ഉള്‍ക്കൊണ്ടാണ് അര്‍ജുന്‍ അശോകന്റെ പ്രകടനം. ഗണപതി, ഉണ്ണി രാജന്‍ പി ദേവ്, അനീഷ് ഗോപാല്‍, അപ്പു തുടങ്ങിയവരും തിളങ്ങി. അര്‍ജുന്‍ അശോകന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മയായി എത്തിയ ശ്രീലക്ഷ്മി, നായിക കഥാപാത്രത്തെ അവതരിപ്പിച്ച പ്രിയംവദ, അമ്മാവനായി വേഷമിട്ട വിജയരാഘവന്‍ എന്നിവരും മികച്ചു നിന്നു. സന്തോഷ് ഏച്ചിക്കാനത്തിന്റെ സംഭാഷണങ്ങളും എടുത്തുപറയേണ്ടതാണ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago